Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
മുരണ്ടുകൊണ്ട് അവരെ തുറിച്ചു നോക്കി.
എല്ലാവരും ഭയന്ന് പിറകിലേക്ക് പിന്മാറി. നിലത്തു അമർത്തി ചവിട്ടികൊണ്ട് അനന്തു നേരെ ബുള്ളറ്റിനു അരികിലേക്ക് പോയി. നിലത്തു വീണു കിടക്കുന്ന ബുള്ളറ്റ് അവൻ പൊക്കിയെടുത്തു.
അതിനു ശേഷം അതിൽ കയറിയിരുന്നു കിക്കർ ചവിട്ടി ഓൺ ആക്കി. ഉറക്കം വിട്ടെണീറ്റ അവന്റെ പടക്കുതിര മുക്രയിട്ടു കൊണ്ടു അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.
ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതും എല്ലാവരും ഭയന്ന് അനന്തുവിനെ നോക്കി. വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞതും ഭിത്തിക്ക് സമീപമുള്ള എന്തിലോ അവന്റെ കണ്ണുകൾ തറഞ്ഞു.
അവൻ ആക്‌സിലേറ്ററിൽ രണ്ടു തിരി തിരിച്ച ശേഷം വണ്ടി ഓഫ് ചെയ്തു. അതിൽ നിന്നും ചാടിയിറങ്ങിയ അവൻ ആ ഭിത്തിക്ക് സമീപത്തേക്ക് നടന്നു.
അത് കാണുന്തോറും ഉള്ളിൽ നുരഞ്ഞു പൊന്തിയിരുന്ന പക പതിയെ ആകാംക്ഷയായി മാറിക്കൊണ്ടിരുന്നു. ഭിത്തിയിൽ ചാരി വച്ചിരിക്കുന്ന വലിയ കണ്ണാടി ചില്ലിലൂടെ കാണുന്ന തന്റെ പ്രതിബിംബത്തെ നോക്കി കാണുകയായിരുന്നു അനന്തു.
അപ്പോഴാണ് അവന് അയാൾ തന്നെ ആദ്യം കണ്ടപ്പോൾ നീ അവനല്ലേ എന്ന് ചോദിച്ചത് അവന്റെ ബോധമണ്ഡലത്തിലേക്ക് വന്നത്.അപ്പോഴാണ് അനന്തുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായത്.
അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.
"അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്... ആരാണ് അവർ?"
അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.
മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്.........
(തുടരും)
Nb : ഒരുപാട് വൈകിയത് കൊണ്ടു എല്ലാവരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് പെട്ടെന്നു എഴുതി തീർത്തതാട്ടോ.. എത്രത്തോളം നന്നായെന്ന് അറിഞ്ഞൂടാ..
💬 Comments
View all comments