Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
കൈ മാറി പോരുന്ന ഒരു അപൂർവ നിധിയാണത്. ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന അപൂർവ നിധി. "
"അമ്മാവാ എന്താണ് ആ നിധി? എനിക്ക് ഒന്നും മനസിലാവുന്നില്ല"
ജയശങ്കർ തല ചൊറിഞ്ഞുകൊണ്ട് അയാളെ
നോക്കി.
"ജയാ ആ നിധി അവർ തലമുറകളായി കൈമാറ്റം ചെയ്യുന്നതിന് ഒറ്റ കാരണമേ ഉള്ളൂ, അവരുടെ വംശത്തിൽ പെട്ട ഒരാളുടെ പുനർജന്മം വൈകാതെ ഉണ്ടാകുമെന്നും സമയം ആഗതമാകുമ്പോൾ ആ പുനർജന്മധാരി അവരെ തേടി ചെല്ലുമെന്നുമാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത് "
"എന്തിനായിരിക്കും അവർ ഇപ്പോഴും അയാൾക്ക് വേണ്ടി കാത്തിരിക്കുന്നത്? എന്തായിരുന്നു അയാളുടെ പഴയ ജന്മം? ആ നിധി കൊണ്ട് അയാൾക്ക് എന്താണ് വേണ്ടത്? "
ചോദ്യങ്ങൾ നിരത്തിക്കൊണ്ട് ജയശങ്കർ കിതപ്പോടെ അമ്മാവനെ നോക്കി.
"എനിക്ക് കൂടുതലായി ഒന്നുമറിയില്ല മകനേ.. പക്ഷെ ഒന്ന് മാത്രം അറിയാം. പണ്ട് കാലത്ത് ജീവിച്ചിരുന്ന അഥർവ്വൻ എന്ന യോദ്ധാവിന്റെ പുനർജന്മിക്ക് വേണ്ടിയാണ് അവർ തലമുറകളായി കാത്തിരിക്കുന്നതെന്ന്.. ആ നിധി അയാൾക്ക് കൈമാറാനാണ് കാത്തു വച്ചിരിക്കുന്നതും... "
"കേട്ടിട്ട് ഒരുമാതിരി പഴങ്കഥ പോലെയുണ്ട്. ഇതൊക്കെ ഈ കാലത്ത് നടക്കുമോ അമ്മാവാ"
ജയശങ്കറിന്റെ ചോദ്യം കേട്ടതും പുച്ഛത്തോടെ രുദ്രൻ തിരുമേനി തന്റെ മരു മകനെ നോക്കി.
"എന്റെ ദുർ മന്ത്രവാദത്തിൽ നിനക്ക് വിശ്വാസമുണ്ടോ ജയാ"
"ഉണ്ട് അമ്മാവാ ഉറപ്പായിട്ടും.. ഞാൻ അത് എത്രയോ തവണ നേരിട്ട് കണ്ടിരിക്കുന്നു"
ബഹുമാനത്തോടെ ജയ ശങ്കർ തല കുനിച്ചു.
"ഹ്മ്മ് നല്ലത് തന്നെ ജയാ.. ഇപ്പോൾ കാമ പൂവോ അഥർവ്വനോ അല്ല നമ്മുടെ വിഷയം. ദക്ഷിണ മോളിൽ നിന്നു ഉത്ഭവിച്ച ആ കാമപൂവിന്റെ ഗന്ധം അതെവിടുന്ന് മോൾക്ക് കിട്ടി? ഇനി ആ നാഗ സന്യാസി പറഞ്ഞ പോലെ ആ പുനർജ്ജന്മം നേരത്തെ നടന്നിട്ടുണ്ടാകുമോ? ആ പുനർജ്ജന്മം കൈ വരിച്ച ആളുമായി ദക്ഷ മോൾക്ക് എന്തേലും ബന്ധമുണ്ടോ? "
ചിന്തകൾ കൊണ്ട് സങ്കീർണ്ണമായ മനസുമായി രുദ്രൻ തിരുമേനി കവടി നിരത്തിയ പാലകയിലേക്ക് കണ്ണും നട്ടിരുന്നു.
ജയശങ്കർ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മാവനെ നോക്കി നിന്നു.അല്പ സമയം കഴിഞ്ഞതും രുദ്രൻ തിരുമേനി തലയുയർത്തു അയാളെ നോക്കി.
അമ്മാവന്റെ
💬 Comments
View all comments