Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]
ഒരു ചിരിയോടെ അവൻ നോക്കിക്കണ്ടു.
അനന്തു നേരെ ബുള്ളറ്റ് നിർത്തി വച്ച സ്ഥലത്തേക്ക് വെയിലത്ത് നടന്നു. നല്ല ഉഷ്ണം കാരണം അവന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.
ചായ കുടിച്ചത് പോരാ എന്ന് അവന് തോന്നി. ദാഹം മാറാൻ എവിടുന്നേലും കുറച്ചു വെള്ളം വാങ്ങി കുടിക്കണമെന്ന് നിശ്ചയിച്ച് അവൻ ബുള്ളറ്റിനു സമീപം നടന്നെത്തി.
വെയിലിന്റെ കട്ടി താങ്ങാനാവാതെ അവന്റെ കണ്ണുകൾ ഇടക്കിടക്ക് അടഞ്ഞു തുടങ്ങി.ആകെ കൂടെ മുൻപിൽ ആകമാനം ഇരുട്ട് വ്യാപിക്കുന്ന പോലെ തോന്നിയതും അവൻ കണ്ണുകൾ അമർത്തി ചിമ്മി തുറന്നു.
അങ്ങനെ ചെയ്തുകൊണ്ട് അവൻ ബുള്ളെറ്റിലേക്ക് അമർന്നിരുന്നു. ചാവി ഇട്ട് കിക്കർ ചവിട്ടി ഓൺ ആക്കിയ ശേഷം അനന്തു ബുള്ളറ്റ് പതുക്കെ റോഡിലേക്കിറക്കി.
സാവധാനം അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.മനസിലാകമാനം സങ്കടം നിറഞ്ഞു നിൽക്കുന്നത് കാരണം അനന്തുവിന് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കണ്ടെത്താൻ സാധിക്കുന്നില്ലായിരുന്നു.
അരുണിമയുടെ ഈയൊരു പ്രകൃതം അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കാട്ടുപോത്തിന്റെ സ്വഭാവമുള്ള ഒരു പെണ്ണിനെ എങ്ങനെ വളച്ചെടുക്കുമെന്നോർത്ത് അവൻ പിരിമുറുക്കത്തോടെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ടിരുന്നു.
വളക്കാൻ പോയിട്ട് നേരെ ചൊവ്വേ അവളുടെ മുൻപിൽ നിൽക്കാനുള്ള ധൈര്യം പോലും തനിക്കില്ലലോ എന്നോർത്ത് അവന് ചിരി പൊട്ടി.
.എത്രയും പെട്ടെന്ന് തറവാട്ടിലേക്ക് എത്താൻ അവൻ കൊതിച്ചു.മുഖത്തടിക്കുന്ന വെയിലിന്റെ ചൂട് കൂടി കൂടി വന്നതും അവൻ പെട്ടെന്ന് തന്നെ എത്തിച്ചേരാനായി ആക്‌സിലേറ്റർ പിടിച്ചു തിരിച്ചു.
ബുള്ളറ്റ് ശര വേഗത്തിൽ മുന്നോട്ട് കുതിച്ചു.വളവും തിരിവും കഴിഞ്ഞു ഒരു ഇറക്കം ഇറങ്ങി വരുമ്പോൾ റോഡരികിൽ നിന്നു ഒരു പെൺകുട്ടി കൈ കാണിക്കുന്നത് കണ്ട് അനന്തു ബുള്ളറ്റ് വേഗത കുറച്ചു അവൾക്ക് ചാരെ കൊണ്ടു വന്നു
💬 Comments
View all comments