0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 2.6K

അവളോട് പറഞ്ഞു.

"കേറിക്കോ "

അത് കേട്ടതും ദക്ഷിണ സന്തോഷത്തോടെ അവന് പിറകിലേക്ക് വലിഞ്ഞു കയറി.അവൾ അവന്റെ ചുമലിൽ  പതിയെ കര തലമമർത്തി.

ആ സ്പര്ശനം അറിഞ്ഞതും അനന്തുവിന് തന്റെ  ഉള്ളിലൂടെ വിദ്യുത് പ്രവാഹം നടക്കുന്ന പോലെ  തോന്നി.

തൽക്കാലം അത് കാര്യമാക്കാതെ അവൻ ബുള്ളറ്റ് എടുക്കാൻ നോക്കിയതും ദക്ഷിണയുടെ കാർ ഡ്രൈവർ അവനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തുറിച്ചു നോക്കുന്നത് അനന്തു കണ്ടു.

അയാളുടെ നോട്ടം സഹിക്കാനാവാതെ അനന്തു അയാൾക്ക് നേരെ മുഖമുയർത്തി ചോദിച്ചു.

"എന്താ ചേട്ടാ

"ച്ചും  "കാർ ഡ്രൈവർ ചുമൽ കൂച്ചി.

പയ്യെ അയാൾ കാറിന്റെ മറവിലേക്ക് മറഞ്ഞു നിന്നു. അനന്തു അയാളുടെ പരുങ്ങൽ സൂക്ഷ്മതയോടെ നോക്കുമ്പോഴാണ് പുറത്ത് ഒരാൾ കൈകൊണ്ട് തട്ടി വിളിച്ചത്.

"അതേയ് അനന്തു പോകാം  "

ദക്ഷിണയുടെ ശബ്ദം കേട്ടതും പോകാമെന്ന മട്ടിൽ അവൻ തലയാട്ടി. അതിനു ശേഷം അവൻ പയ്യെ ബുള്ളറ്റ് മുൻപിലേക്ക് എടുത്തു.

അനന്തു വളരെ സൂക്ഷ്മതയോടെ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു. അവൻ ആകെ കൂടി പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു.

മുടിനാരിഴ വ്യത്യാസം പോലും കണ്ടു പിടിക്കാൻ പറ്റാത്ത തരത്തിലുള്ള ഇരട്ടകളെ കണ്ടെത്തിയ അത്ഭുതത്തിൽ ആയിരുന്നു അവൻ.

അതും യാതൊരുവിധ ബന്ധവും ഇല്ലാത്ത, ഇതുവരെ തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടു പേർ. രണ്ടു പേരെയും കാണുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്ന പോലെ അനന്തുവിന് തോന്നി.

പക്ഷെ ഒരെത്തും പിടിയും കിട്ടതായതോടെ  അവസാനം അവൻ ബുള്ളറ്റ് ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈ സമയം ദക്ഷിണ ആകെ അത്ഭുതത്തിൽ ആറാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്തെന്നാൽ മുംബൈ പോലുള്ള മെട്രോ സിറ്റിയിലെ മടുപ്പിനേക്കാൾ

💬 Comments

View all comments