0%

Chapter Title : വശീകരണ മന്ത്രം 8 [ചാണക്യൻ]

Author : Kambikathakal Read All Parts 1241

ഉറ്റു നോക്കി. അയാളുടെ കണ്ണുകൾ വല്ലാതെ വെട്ടി തിളങ്ങുന്നപോലെ ജയശങ്കറിന് തോന്നി.

"അത് നമ്മുടെ മുത്തുമണിയെ പോലെ തന്നെ കാണാൻ.. അതേ മുഖവും രൂപവും ചിരിയുമൊക്കെ.. മുൻപത്തെ പോലെ അതേ പൂച്ചക്കണ്ണുകളും "

ജയശങ്കർ വാചാലനായി.

"ശരിയാണ് ജയാ നീ പറഞ്ഞത്.നമ്മുടെ മുത്തുമണിയുടെ അതേ മുഖഛായയും രൂപവും ആണ് ദക്ഷ മോൾക്കും.എന്തിനു കണ്ണുകൾ പോലും പഴയതു പോലെ തന്നെ.. ആദ്യം ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ ശരിക്കും ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്.. പിന്നെ അത്   യാദൃശ്ചികമായി സംഭവിച്ചതാണെന്നേ ഞാൻ കരുതിയുള്ളൂ..... പക്ഷെ ...."

പൂർത്തിയാക്കാനാവാതെ രുദ്രൻ തിരുമേനി വാക്കുകൾക്കായി പരതി. അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു.

കഴുത്തിൽ അണിഞ്ഞിരുന്ന കറുത്ത തോർത്തുമുണ്ട് കയ്യിലെടുത്ത് അയാൾ മുഖത്തും കഴുത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങൾ തുടച്ചു മാറ്റി.

പൂജാമുറിയിലെ ഉഷ്ണം തിരുമേനിയെ വല്ലാതെ ക്ഷീണിതനാക്കികൊണ്ടിരുന്നു. മുഖം അമർത്തി തുടച്ച ശേഷം അയാൾ തോർത്തുമുണ്ട് തന്റെ മടിയിലേക്ക് നിക്ഷേപിച്ചു.

"എന്താ അമ്മാവാ ഉണ്ടായേ.. വ്യക്തമായി പറയാമോ  "

ജയശങ്കർ ബഹുമാനത്തോടെ അയാളോട് ചോദിച്ചു.

കുന്താള പുരത്തെ  ഗർജിക്കുന്ന സിംഹം എന്ന് അറിയപ്പെടുന്ന തന്റെ അമ്മാവനും സർവോപരി നാട്ടു പ്രമാണിയുമായ തിരുവമ്പാടി രുദ്രൻ തിരുമേനി ഒരു കുഞ്ഞു കാര്യത്തിന് ഇങ്ങനെ അസ്വസ്ഥമായി ഇരിക്കുന്നത് ജയശങ്കർ തന്റെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു.

അയാൾ അമ്മാവനായ രുദ്രൻ തിരുമേനിയെ സാകൂതം നോക്കി.

"എന്തൊക്കെയോ അരുതാത്തത് സംഭവിക്കുന്നു ഇവിടെ... അല്പം മുൻപ് ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ ദക്ഷ മോള് എന്നെ മറി കടന്നു പോയപ്പോൾ അപൂർവമായ ഒരു സുഗന്ധം എന്റെ നാസികയിലേക്കെത്തി ചേർന്നു. വളരെ വിശിഷ്ടമായ അപൂർവങ്ങളിൽ അപൂർവമായ ഒരു പരിമളം. ഈ ലോകത്ത് വച്ചു ഏറ്റവും ലഹരി കൂടിയ ആരെയും വശീകരിക്കുവാൻ തക്ക പ്രാപ്തി ഉള്ള കാമ പൂവിന്റെ സുഗന്ധം. ആ ഗന്ധം ഇന്നെനിക് അറിയാൻ പറ്റി ദക്ഷ മോളിലൂടെ... "

"അമ്മാവൻ എന്താ ഈ പറയുന്നേ.. കാമപൂവോ? അതെന്താണ്?  അതിന്റെ മണം എങ്ങനെ ദക്ഷ മോൾക്ക് കിട്ടി?  ഇനി ഒരുപക്ഷെ അവൾ മുംബൈയിൽ ഒക്കെ ഉപയോഗിക്കുന്ന വല്ല സ്പ്രൈ ആയിരിക്കും.മോള് മോഡലിംഗ് ഒക്കെ ചെയ്യണതല്ലേ,

💬 Comments

View all comments