0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1074

കന്യകാത്വം വെടിയാത്ത പെൺകുട്ടിയെ അല്ലാതെ മറ്റൊരുവളെയും നിനക്ക് തൊടാനാവില്ല ..

വിധി അതിനോട് അനുകൂലമല്ല..

നിന്റെ ശത്രുവിന് വേണ്ടി നീ കരുതിയിരിക്കുക..

തയാറായിരിക്കുക..

ബാഹ്യശക്തികൾക്ക് അടിമപ്പെടാതെ നീ നീയാകുക..

സ്വയം സംരക്ഷണം നൽകുക..

ഒരിക്കൽ ഞാൻ നിന്റെ മുൻപിൽ വരും..

അതു വരെ നിന്റെ ജീവൻ നിന്നെ കൈ വെടിയാതിരിക്കട്ടെ...

ഹ ഹ ഹ ഹ "

അഘോരിയുടെ അട്ടഹാസം ആ ചുടലക്കാടാകെ മുഴങ്ങി കേട്ടു.

അപ്പോഴും രൗദ്രമായ ഭാവം ആ മുഖത്തിൽ നിന്നും അകന്നു പോയിരുന്നില്ല.
.
.
.
.
ഈ സമയം അനന്തു തറവാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

വെയിലിന്റ കാഠിന്യം അവനെ വല്ലാതെ തളർത്തി.

എങ്കിലും തലയിലെ പെരുപ്പ് ആക്സിലേറ്ററിൽ അവൻ തീർത്തു കൊണ്ടിരുന്നു.

അൽപസമയം കൊണ്ട് അവൻ തേവക്കാട്ട് മനയുടെ പടിപ്പുരയിലേക്കെത്തിച്ചേർന്നു.

മനയുടെ മുറ്റത്തേക്ക് ബുള്ളറ്റും കൊണ്ട് അനന്തു വന്നു.

അവിടെ കൂടി നിൽക്കുന്ന ആൾക്കാരെ കണ്ട് അനന്തു സംഭ്രമത്തോടെ അവരെ നോക്കി.

അവിടെ മനയുടെ ഔട്ട് ഹൗസിനോട് ചേർന്ന് നിലത്ത് പൂഴിമണൽ കുന്നു കൂട്ടിയിരിക്കുന്നു.

ചില പണിക്കാർ അവിടെ തൂമ്പ കൊണ്ട് കിളച്ചു കൊണ്ടിരിക്കുന്നു.

ബുള്ളറ്റ് അവിടെ വച്ച് അനന്തു അതൊക്കെ നോക്കിക്കണ്ടു.

അപ്പോഴാണ് മനയുടെ ഉള്ളിൽ നിന്നും ബലരാമനും ശിവജിത്തും അങ്ങോട്ടേക്ക് ഇറങ്ങി വന്നത്.

അനന്തുവിനെ കണ്ടതും ബലരാമൻ ചിരിയോടെ അവനു സമീപം നടന്നു വന്നു.

ബലരാമൻ ഉഷാറോടെ ആരുടെ അടുത്തേക്കാണോ പോയത് അയാൾടെ മുഖം കണ്ടതും ശിവജിത്തിന്റെ മുഖം കറുത്തു.

അവൻ പല്ലിറുമ്മിക്കൊണ്ട് അവിടെ നടക്കുന്ന പണികളിൽ മുഴുകി.

അനന്തുവിന്റെ തോളത്ത് കൈയിട്ടു കൊണ്ട് ബലരാമൻ ചോദിച്ചു.

"അനന്തൂട്ടാ എങ്ങോട്ടാ പോയേ?"

"ഞാൻ വെറുതെ പുറത്തേക്കൊക്കെ പോയതാ അമ്മാവാ.. നല്ല സ്ഥലമല്ലേ ഇവിടൊക്കെ കാണാൻ ..ഒരുപാട് കാഴ്ചകൾ ഉണ്ടല്ലോ"

"ആഹാ നമ്മുടെ നാടൊക്കെ ഇഷ്ടപ്പെട്ടല്ലേ? ഇന്ന് എങ്ങോട്ടാ പോയേ ?"

ബലരാമൻ ഉത്സാഹത്തോടെ ചോദിച്ചു.

അമ്മാവാ ഞാൻ നമ്മുടെ ഗ്രാമത്തിനോട് ചേർന്ന് മറ്റൊരു ഗ്രാമമില്ലേ ?ഒരു പുഴയ്ക്ക് കുറുകെ പാലമൊക്കെയുള്ളേ?"

"ഏത് കുന്താളപുരമോ ?"

ബലരാമൻറ മുഖം പൊടുന്നനെ കറുത്തു.

അത് അനന്തു ശ്രദ്ധിക്കുകയും ചെയ്തു.

"അതെ അമ്മാവാ നല്ല സ്ഥലമാട്ടോ അവിടം.. എന്ത് ഭംഗിയാണെന്നോ കണ്ടു കൊതി തീർന്നില്ല.

"ഹ്മ്മ് ഇനിയങ്ങോട്ട് പോകണ്ട കേട്ടോ അനന്തൂട്ടാ "

ഗൗരവത്തോടെ ബലരാമൻ പറഞ്ഞു.

"അതെന്താ അങ്ങനെ?"

"അതൊക്കെയുണ്ട് ..എല്ലാം ഞാൻ വിശദമായി പറയാം.. പിന്നീട്"

"അയ്ക്കോട്ടെ "

അനന്തു തലയാട്ടി.

"ഹ്മ്മ്"

"ഇതെന്താ

💬 Comments

View all comments