Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
ചുവപ്പ് കളർ അടിച്ചൂടെ ?'
അനന്തു പുരികം കൂർപ്പിച്ച് അവളെ നോക്കി.
"ഹെന്റെ നന്ദുവേട്ടാ ഇങ്ങനാണോ ഏട്ടൻ പിള്ളേരെ പഠിപ്പിക്കാൻ പോകുന്നേ?"
"അതും തിരമാലയും തമ്മിലെന്ത് ബന്ധം?"
"കുന്തം... ശോ ഈ നന്ദുവേട്ടന്റെ ഒരു കാര്യം"
അഞ്ജലി തലക്കടിച്ചു കൊണ്ട് പറഞ്ഞു.
അവൾ ഒരു നീല മിഡിയും ചാര നിറമുള്ള ടോപ്പും ആയിരുന്ന ധരിച്ചിരുന്നത്.
അത് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.
"ആഹാ ഇന്ന് സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ.. എന്താ വിശേഷം ?"
അനന്തു അവളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചോദിച്ചു.
"ഏയ് ചുമ്മാ ഒരാഗ്രഹം കൊണ്ട് ഇട്ടു നോക്കിയതാ കൊള്ളാവോ? "
അവൾ പ്രതീക്ഷയോടെ നോക്കി.
ആ നോട്ടം കണ്ടതും അനന്തു പുഞ്ചിരിയോടെ പറഞ്ഞു.
"ഹ്മ് മ്മ് നന്നായിട്ടുണ്ട് "
അവന്റെ മറുപടി കേട്ടതും അഞ്ജലിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
നാണം കൊണ്ട് ചുവപ്പ് രാശി പടർന്ന കവിളിണകളിൽ നുണക്കുഴികൾ എടുത്തു നിന്നു.
അനന്തു അവളെ ഇമവെട്ടാതെ നോക്കി.
ആ നോട്ടം താങ്ങാനാവാതെ അവളുടെ മുഖം താഴ്ന്നു.
എപ്പോഴും ഈ മുഖം ഇങ്ങനെ ഉയർന്നു നിക്കണം.
ആർക്കു മുന്നിലും താഴാൻ പാടില്ല കേട്ടോ.
അഞ്ജലിയുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് അനന്തു പറഞ്ഞു.
അവൾ കണ്ണുകൾ ചിമ്മിക്കൊണ്ട് അവനെ നോക്കി.
"നീ കണ്ണൊന്നും എഴുതാറില്ല പെണ്ണെ?"
"ഉണ്ടല്ലോ ചെക്കാ എന്തേയ്?"
"ഹേയ് നിന്റെ കണ്ണൊക്കെ എഴുതി കാണാൻ ഒരാഗ്രഹം ..അതാ ചോദിച്ചേ"
"ആഹാ ആഗ്രഹം കൊള്ളാല്ലോ "
അഞ്‌ജലി അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
അനന്തു പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് സമീപം ഇരുന്നു.
അഞ്‌ജലി വീണ്ടും ക്യാൻവാസിലേക്ക് കണ്ണും നട്ടിരുന്നു.
അനന്തു അന്നേരം അരുണിമയെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു.
ആ പൂച്ചക്കണ്ണിൽ ഇതുപോലെ കരിമഷി എഴുതിയിട്ടുണ്ടായിരുന്നേൽ കാണാൻ നല്ല ചേലായേനെ.
ഒരു നോക്ക് അങ്ങനെ കാണാൻ എപ്പോഴാണോ പറ്റുക.
അനന്തു നെടുവീർപ്പെട്ടു.
"ആരാ നന്ദുവേട്ടാ ആ പെണ്ണ്?"
"ഏത് പെണ്ണ് ?"
അവൻ ഒന്നും മനസിലാകാതെ അഞ്ജലിയെ നോക്കി.
"അല്ലാ ഇപ്പൊ നന്ദുവേട്ടന്റെ മനസിൽ വന്ന പെണ്ണില്ലേ ?അതാരാന്നാ ചോദിച്ചേ'
"അ...അത്..പ്..പിന്നെ അഞ്ജലിക്ക് എങ്ങനെ അറിയാം"
"എന്റെ നന്ദുവേട്ടാ ആ മനസിൽ
💬 Comments
View all comments