Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
വരുന്നു "
ജയശങ്കർ മുഷ്ടി ചുരുട്ടി പിടിച്ചു ക്രോധിതനായി.
"എന്റെ കണക്ക് കൂട്ടലുകൾ ഒന്നും തെറ്റാറില്ല ജയാ.. ഈശ്വരൻ എന്നെക്കൊണ്ട് ഓരോന്ന് തോന്നിപ്പിക്കണതാ "
രുദ്രൻ തിരുമേനി മിഴികൾ പൂട്ടി നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.
ജയശങ്കറിന്റെ അമിതമായ ആത്മവിശ്വാസം അദ്ദേഹത്തെ തെല്ലൊന്ന് ആശങ്കയിലാഴ്ത്തി.
കേട്ട് പഠിച്ചില്ലേൽ അവസാനം അവൻ കൊണ്ടു പഠിക്കേണ്ടി വരും.
അതിനു മുൻപ് ഭൂമി പൂജയ്ക്ക് അവന്റെ വിജയത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്യണം.
"എന്താ അമ്മാവാ ആലോചിക്കുന്നേ?"
"ഒന്നുമില്ല ജയാ"
"ആഹ് പിന്നെ അമ്മാവാ നമ്മൾ അയച്ച ആളുകൾ വിളിച്ചിരുന്നു..മാലിനിയുടെ ചെക്കനെ അങ്ങ് പൊക്കാൻ നോക്കി അവർ"
"ഏത് ശങ്കരന്റെ മോളോ?"
"അത് തന്നെ "
"എന്നിട്ട്"
"എന്നിട്ട് അവന്മാർ പൊക്കാൻ ചെന്നതും ആ ചെക്കൻ അവരെ അടിച്ചൊടിച്ചെന്നു..എല്ലാം പരിക്ക് പറ്റി നമ്മുടെ ആശുപത്രിയിൽ തന്നെ കിടപ്പുണ്ട്"
ജയശങ്കർ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
"അത്രയും പേരെ അവൻ ഒറ്റക്ക് നേരിട്ടെന്നോ?"
"ഹ്മ്മ്മ് അതേ "
"വിശ്വസിക്കാനാവുന്നില്ല..പുതിയതായിട്ട് ആരേലും ഇരു ഗ്രാമങ്ങളിലും വന്നോ?"
"ആകെ വന്നത് മാലതിയും അതിന്റെ സന്തതികളുമാ"
"ഓഹോ ആ സന്തതിയെ അവര് കണ്ടോ?"
"കണ്ടു അമ്മാവാ "
"എന്നിട്ട് അവര് ഒന്നും ചെയ്തില്ലേ.. മഠയന്മാർ"
"അവിടെയാണ് കുഴപ്പം അമ്മാവാ "
"എന്ത് കുഴപ്പം?"
രുദ്രൻ തിരുമേനി ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.
"കേട്ടപ്പോൾ എനിക്കും എന്തോ വിശ്വസിക്കാൻ തോന്നിയില്ല പക്ഷെ കുറേ പേര് ഇപ്പൊ അതേക്കുറിച്ചു എന്നോട് സൂചിപ്പിച്ചു."
"നിന്ന് പരുങ്ങാതെ കാര്യം പറാ ജയാ "
രുദ്രൻ തിരുമേനിയുടെ ശബ്ദം ഉയർന്നതും ജയശങ്കറിന് വേറെ വഴിയില്ലാണ്ടായി.
"അത് പിന്നെ ആ മാലതിയുടെ ചെക്കന് തേവക്കാട്ടെ ദേവന്റെ മുഖഛായ
ഉണ്ടെന്നൊക്കെ"
അത് കേട്ടതും രുദ്രൻ തിരുമേനി ആകെ വിളറി വെളുത്തു.
അദ്ദേഹത്തിന്റെ മുന്നിൽ എരിഞ്ഞു കൊണ്ടിരുന്ന വിളക്കിലെ തിരി പൊടുന്നനെ കെട്ടു.
അതോടൊപ്പം അദ്ദേഹത്തിന്റെ കൺപീലികൾ മൂന്ന് തവണ തുടിച്ചു.
അതോടൊപ്പം ഇടതു കൈത്തണ്ടയിലെ ഞരമ്പും മൂന്ന് തവണ തുടിച്ചു.
അതോടെ രുദ്രൻ തിരുമേനിക്ക് ശരീരമാകെ ആവി കേറുന്ന പോലെ തോന്നി.
ഇരുന്നയിരുപ്പിൽ അദ്ദേഹം വിയർത്തു കുളിച്ചു.
അദ്ദേഹത്തിന്റെ ശ്വാസഗതി ഉയർന്നു
💬 Comments
View all comments