Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
മുകളിലേക്ക് മറിഞ്ഞു വീണു.
വീഴ്ചയ്ക്കിടെ ഹാൻഡിൽ ഇടുപ്പിൽ കുത്തി അവന് ശക്തമായ വേദന ഉടലെടുത്തു.
ഇടുപ്പിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ എണീക്കാൻ ശ്രമിച്ചു.
പക്ഷെ കഠിനമായ വേദന അവനെ തളർത്തിക്കൊണ്ടിരുന്നു.
കൊലച്ചിരിയോടെ തന്നെയും നോട്ടമിട്ടു കൊണ്ടുവരുന്ന മൂന്ന് കിങ്കരന്മാരെയും അവൻ ദയനീയമായി നോക്കി.
ബുള്ളറ്റിന്റെ മുകളിൽ നിന്നും എണീക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടുകൊണ്ടിരുന്നു.
അസഹനീയമായ വേദന അവന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ കീഴ്പ്പെടുത്തി.
കിടന്ന കിടപ്പാലെ അവൻ ദക്ഷിണയെ പാളി നോക്കി.
അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭയം, കൂടാതെ അതിനു മറയെന്നോണം ജ്വലിച്ചു കൊണ്ടിരുന്ന കണ്ണുകൾ, അത് അനന്തുവിനെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചു.
ദക്ഷിണ ഓടി വന്ന് അനന്തുവിനെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.
"അനന്തൂ ...എന്താ പറ്റിയേ നിനക്ക് ?ഗെറ്റപ് മാൻ ....നിന്റെ ശക്തി എന്താന്നെന്ന് അവർക്ക് കാണിച്ചു കൊടുക്ക് ...ബി സ്ട്രോങ് "
അനന്തു അതിശയത്തോടെ അവളെ നോക്കി.
അരുണിമ തന്റെ മുൻപിൽ വന്നു നിന്ന് പറയുന്ന പോലെ അവന് തോന്നി.
ഒരു നിമിഷം അത് തന്റെ അരുണിമ ആയിരുന്നെങ്കിയെന്ന് അവൻ ആഗ്രഹിച്ചു പോയി.
ദക്ഷിണയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജമായിരുന്നു.
അത് കാതിൽ പതിഞ്ഞതും അനന്തു പതിയെ എണീക്കാൻ നോക്കി.
അത് കണ്ട് ദക്ഷിണയുടെ കണ്ണുകൾ വിടർന്നു.
മുഖം തിളങ്ങി.
അപ്പോഴേക്കും കൂട്ടത്തിലൊരുത്തൻ വന്ന് ദക്ഷിണയെ തള്ളിയിട്ടു.
അവൾ റോഡിലേക്ക് തെറിച്ചു വീണു.
അത് കണ്ട് അനന്തുവിന് കോപം ഇരച്ചു കയറി.
"ഡാ... ഇനി അവളെ തൊട്ടാലുണ്ടല്ലോ "
"ഫ്ഭാ ...വായടക്കെടാ പന്ന നായിന്റെ മോനെ... നീ ഞങ്ങടെ കൂടെയുള്ളവന്മാരെ അടിച്ചിടുമല്ലേ?"
മൂന്നു പേരിൽ ഒരുത്തൻ അവന് നേരെ ചീറി.
അയാൾ ദേഷ്യത്തോടെ വന്ന് അനന്തുവിനെ പിടിച്ചു റോഡിലൂടെ വലിച്ചിഴച്ചു.
ഉച്ചവെയിലിൽ ചുട്ടു പഴുത്തു നിൽക്കുന്ന റോഡിൽ കൈയും കാല്പാദങ്ങളുമുരഞ്ഞ് അനന്തുവിന് പൊള്ളലേറ്റു.
അവൻ വിവശതയോടെ കഴുത്തിലെ പിടി വിടുവിക്കാൻ നോക്കി.
"കൊല്ലടാ ഈ മൈരനെ "
അവന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് അയാൾ അലറി.
മൂന്നു പേരും ക്രോധമായ മുഖത്തോടെ അനന്തുവിനെ നോക്കി.
എന്നിട്ട് നിലത്തു വീണു കിടക്കുന്ന വാക്കത്തി അവർ കൈയിലെടുത്തു.
അത് കണ്ടതും അതുവരെ ഇല്ലാതിരുന്ന ഭയം അവനിൽ ഉടലെടുത്തു.
ഉച്ച വെയിലിൽ അവരുടെ കൈകളിൽ ഇരുന്ന വാക്കത്തികൾ വെട്ടിത്തിളങ്ങി.
ഏതോ കൊല്ലന്റെ ആലയിൽ നിന്നും അത് തനിക്കു വേണ്ടി പണിയിച്ചു കൊണ്ടുവന്നതാണെന്ന് കത്തിയുടെ തിളക്കം കണ്ടതോടെ അനന്തുവിന് മനസിലായി.
ഭയം നെറുകും
💬 Comments
View all comments