Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]
മാതാവിന് കഴിഞ്ഞിരുന്നില്ല.
അവരുടെ മനം ദുഃഖത്താൽ നിറഞ്ഞു കവിഞ്ഞു.
"എന്റെ തെറ്റാ അച്ഛാ... മകൻ ഒരു താന്തോന്നിയായി വളർന്നതിന് ഞാനാണ് കാരണം ..എന്നോട് ക്ഷമിക്ക് അച്ഛാ "
ബലരാമൻ വ്യസനത്തോടെ ശങ്കരനോട് മാപ്പിരന്നു.
"മാപ്പ് നീ എന്നോടല്ല അനന്തുവിനോടും മാലതിയോടും പറ ...അവരാണ് നിന്നോട് ക്ഷമിക്കേണ്ടത് "
"ഞാൻ മാപ്പ് പറയാം അച്ഛാ...ഇങ്ങനൊരു എടുത്തു ചാട്ടക്കാരനായ മോനെ കിട്ടിയ എന്റെ തലവിധി "
ബലരാമൻ പുലമ്പിക്കൊണ്ടു നെറ്റിയിൽ കൈത്തലം കൊണ്ട് അടിച്ചുകൊണ്ടിരുന്നു.
അത് കേട്ടതും സീതയ്ക്കും വല്ലാതെ മനോവിഷമമുണ്ടായി.
തെക്കിനിയിൽ ദേവന്റെ മുറിയിലെ കട്ടിലിൽ കിടക്കുവായിരുന്നു അനന്തു.
നേരിയ ഒരു അസ്വസ്ഥത ഉണ്ടെന്നൊഴിച്ചാൽ മറ്റൊരു കുഴപ്പവും അവനുണ്ടായിരുന്നില്ല.
മാലതിയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു അവൻ.
ഏട്ടന്റെ കാലുകൾ തന്റെ മടിയിൽ വച്ചിട്ട് ശിവ പതിയെ ഉഴിയുന്നുണ്ടായിരുന്നു.
ഇന്നെന്തോ വല്ലാത്തൊരു ദിവസമായിരുന്നു.
മൊത്തം അടിയും ഇടിയും തന്നെ.
ഞാനിപ്പോ ഒരു ചെണ്ടയായി മാറി.
എല്ലാരുടെയും തല്ലു കൊള്ളുന്ന ചെണ്ട.
സത്യത്തിൽ അനന്തുവിന് ആകെ മടുപ്പായി തുടങ്ങി.
ഇങ്ങനെ പോയാൽ തല്ലുകൊണ്ട് ഞാൻ ചാകുന്ന അവസ്ഥ വരും.
ആത്മഗതം പറഞ്ഞുകൊണ്ട് അനന്തു കണ്ണുകളടച്ചു കിടന്നു.
വാതിലിനടുത്ത് കാൽപെരുമാറ്റം കേട്ടതും അവൻ കണ്ണു തുറന്നു നോക്കി.
മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ പയ്യെ എണീറ്റിരുന്നു.
"മോനെ വേദനയുണ്ടോടാ "
ബലരാമൻ ദുഃഖത്തോടെ അവന്റെ കഴുത്തിൽ പയ്യെ തലോടി.
"ഇല്ല അമ്മാവാ സാരുല്ല അതു വിട് "
"എന്നാലും മോനെ ഞാൻ മാപ്പ് ചോദിക്കുവാ മോനോട്...ശിവയോട് വിരോധം ഒന്നും തോന്നല്ലേട്ടോ"
"ഏയ് അങ്ങാനൊന്നുമില്ലാന്നേ... അമ്മാവൻ പൊയ്ക്കോ ..അതിനി കാര്യക്കണ്ട "
അനന്തു പതിയെ പറഞ്ഞു.
ബലരാമൻ അതു കേട്ടതും ഒന്നു പുഞ്ചിരിച്ചു.
എന്നിട്ട് മാലതിയുടെ മുഖത്തേക്ക് നോക്കി.
അവിടെ ആകെ തളം കെട്ടി കിടക്കുന്ന നിസംഗതാ ഭാവമാണ് ബാലരാമന് കാണാൻ കഴിഞ്ഞത്.
മാലതിയുടെ ആ ഇരുപ്പ് അയാളെ സങ്കടപെടുത്തി.
"മോളെ മാലതി "
"സാരുല്യ ഏട്ടാ... ഞങ്ങളിവിടുന്നു പോകുവാ.. നാളെ രാവിലെ തിരിച്ചു പോണം "
മാലതി പറഞ്ഞത് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി.
അനന്തു വിശ്വാസം വരാതെ അമ്മയെ കണ്ണു
💬 Comments
View all comments