Chapter Title : വശീകരണ മന്ത്രം [ചാണക്യൻ]
അവിടെ നിന്നും കിട്ടിയ രണ്ടു ചങ്കുകളുടെ സൗഹൃദം ആണ്. സ്നേഹയും രാഹുലും.
അനന്തുവും രാഹുലും സ്നേഹയും കട്ട കമ്പനി ആണ്.മൂവർ സംഘം. ക്ലാസ്സ് കട്ട് ചെയ്യാനും അലമ്പാക്കാനും ഉഴപ്പാനും ഒക്കെ അവർ അവന്റെ കൂടെ ഉണ്ട്. മൂന്നുപേരും ഒരു മനസ്സായി അടിച്ചു പൊളിക്കുന്നു. സ്നേഹ സാമ്പത്തികമായി വളരെ ഉന്നതിയിൽ ഉള്ള പെൺകുട്ടി ആണ് .
അവളുടെ അച്ഛൻ അറിയപ്പെടുന്ന ഒരു കോൺട്രാക്ടർ ആണ്. എന്നാൽ രാഹുൽ പക്കാ ഒരു ഗ്രാമവാസി ആയിരുന്നു. തനി ശുദ്ധൻ. ഇടക്കിടക്ക് രാഹുലും അനന്തുവും സ്നേഹയുടെ വീട് സന്ദർശിക്കാറുണ്ട്. അവളുടെ അച്ഛനും അമ്മയ്ക്കും അവർ മക്കളെ പോലെ തന്നെ ആണ്.
അങ്ങനെ അച്ഛച്ചന്റെ വിയോഗത്തെ തുടർന്നുള്ള ദുഃഖം മറക്കാൻ പഠനത്തിൽ മുഴുകിയിരുന്ന സമയത്താണ് അവിചാരിതമായി അച്ഛച്ചന്റെ മുറിയിൽ അനന്തു കയറുന്നത്.
അസൈൻമെന്റ് നുള്ള പേപ്പർ വർക്ക് തയാർ ആക്കാൻ ബുക്ക്സ് റെഫർ ചെയ്യാൻ ആണ് അവിടെ കയറിയത്. അദ്ദേഹത്തിന് വിശാലമായ ഒരു ലൈബ്രറി കൈ വശം ഉണ്ടായിരുന്നു.
ഒരു തത്വജ്ഞാനിയെപ്പോലെയാണ് അദ്ധേഹം പെരുമാറിയിരുന്നത്. മുറിയിൽ കയറി നിന്നപ്പോഴും അച്ഛച്ചന്റെ മണം ഇപ്പോഴും അവിടെ നിറഞ്ഞു നിൽക്കുന്നതായി അവന് അനുഭവപ്പെട്ടു.പതിയെ തനിക്ക് ആവശ്യമായ ബുക്ക്സ് പരതാൻ തുടങ്ങി.
എന്നാൽ അവന് ആ ബുക്ക്സ് കണ്ടെത്താൻ സാധിച്ചില്ല. നിരാശയോടെ മുറിയിൽ ആകമാനം കണ്ണോടിക്കുന്നതിന് ഇടയിൽ ആണ് ഭിത്തിയുടെ മുകൾ തട്ടിൽ ഒരു പഴയ ട്രങ്ക് പെട്ടി അനന്തുവിന്റെ ശ്രദ്ധയിൽ പെട്ടത്.
അവൻ പൊടുന്നനെ മുറിയിൽ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്തിട്ട് അതിന്റെ മുകളിൽ കയറി നിന്നു ഏന്തി വലിഞ്ഞു അത് വലിച്ചെടുത്തു. കിരുകിരാ ശബ്ദം അവന്റെ കാതിൽ
💬 Comments
View all comments