0%

Chapter Title : വസുന്ധര അന്തർജനം [സുനിൽ]

Author : സുനിൽ Read All Parts 386
കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കൺപോളകൾ വലിച്ചു തുറന്നത്..... ഡിസ്പ്ളേയിൽ "അഭിരാമി" എന്ന് തെളിഞ്ഞിട്ടുണ്ട്.... ഞാൻ ഫോണെടുത്തു.... "ന്താടീ....?" "ചേട്ടായീ ഞാൻ ദാ ഇവിടെത്തി ....." "എവിടെ...?" ഞാൻ അമ്പരപ്പിൽ ചോദിച്ചു.... ഫേസ്ബുക്കിലെ പ്രേതാനുഭവ കുറിപ്പുകളിൽ നിന്നുള്ള പരിചയം അടുപ്പവും ബന്ധവും ആയതാണ് അഭിരാമിയുമായി....!! "ആതിര" എന്ന അനുഭവം ഞാൻ എഴുതി പോസ്റ്റ് ചെയ്തതിന് പിറ്റേന്ന് വന്ന മെസേജ് റിക്കുകളിൽ ഒന്ന് ഒരു അഭിരാമി... ഒരു തുള്ളി കണ്ണീർ ഇറ്റ് നിൽക്കുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ഒറ്റക്കണ്ണ് DP...! "ഈ ആതിരയെ ചേട്ടായി സത്യത്തീ കണ്ടതാണോ....? നിഷ്കളങ്കമായ ആ ചോദ്യവും ആ "ചേട്ടായി" വിളിയും കണ്ടതും ഞാൻ വീണുപോയി!
വരുന്ന മെസേജുകളിൽ മറുപടി ആവശ്യമായി തോന്നുന്നതിന് മാത്രം പ്രതികരിക്കുന്ന ഞാൻ ഉടൻ റീപ്ലേ ചെയ്തു... "അതേ...!" റിപ്ളേ ചെയ്തു മെസഞ്ചറിൽ കണക്ട് ആയതും ഉടൻ വിളി വന്നു... തൃശൂർ ഭാഷയിൽ പദ്യപാരായണം പോലെ വാതോരാത്തുള്ള കിളിക്കൊഞ്ചൽ! ഓള് ഡിഗ്രി ആദ്യവർഷം ആണ് കമ്പ്യൂട്ടർ സയൻസ് !! സത്യത്തിൽ അവളുടെ ആ ചേട്ടായി വിളിയിൽ ആണ് ഞാൻ വീണുപോയത്! രണ്ടു തലതെറിച്ച ജന്തുക്കൾ ഉണ്ട് ഞങ്ങളെയും "ചേട്ടായീ" എന്ന് വിളിക്കാൻ! മാമന്റെ മക്കൾ! അവളുമാർ പക്ഷേ "എടാ ചേട്ടായീ" എന്നല്ലാതെ വെറും "ചേട്ടായി" എന്ന് വിളിക്കില്ല! അതാവും ഇവളോടിത്ര സ്നേഹം തോന്നാൻ കാരണവും! ഇവിടെ ഉള്ള അവളുമാരെ പോലെ തന്നെ നല്ല വഴക്കും പിടിക്കും! കഴിഞ്ഞ ദിവസം എനിക്ക് പത്താം ക്ലാസ് മൂന്നാം വട്ടവും എഴുതി പരാജയപ്പെട്ട ഒരുത്തിയുടെ ഒരു പ്രെപ്പോസലുമായി വന്നിട്ട്

💬 Comments

View all comments