0%

Chapter Title : വസുന്ധര എന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 6699

പുതുഹർഷം.

അവൻ വസുന്ധരയുടെ ഫോണിലേക്ക് വിളിച്ചു.

അവൾ ഫോണെടുക്കുന്നത് വിനായക് കണ്ടു.

"മമ്മീ..."

"എന്താ വിനൂ?എവിടെയാ നീയ്യ്?"

"മമ്മീ എനിക്ക് ഷഫീഖിന്റെ കോൾ വന്നു .ആ പ്രോജക്റ്റ് നാളെത്തന്നെ സബ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞു ..ഞാൻ അവന്റെ വീട്ടിലേക്ക് പോകുവാ..."

"പോടാ ഒന്ന്! നീയെന്താ ഇപ്പറയുന്നെ?"

"മമ്മി ..ട്രൈ റ്റു അണ്ടർസ്റ്റാൻഡ്...ഞാൻ കാറെടുക്കുവാ...അങ്കിളിനോട് പറ മമ്മിയെ ഡ്രോപ്പ് ചെയ്യാൻ ...എല്ലാം കഴിഞ്ഞിട്ട്..."

"വിനൂ നീ തമാശ പറയാതെ ഒന്ന് വരുന്നുണ്ടോ ...എവിടെയാ നീ?"

"മമ്മി ബൈ ..ഞാൻ വേഗം വരാം...പിന്നെ അധികം കേടുപാടുകൾ ഒന്നും കൂടാതെ തിരിച്ച് പോണം കേട്ടോ,"

വസുന്ധര മറ്റെന്തെങ്കിലും പറയുന്നതിന് മുമ്പ് അവൻ ഫോൺ കട്ട് ചെയ്തു.

"എന്താ വസൂ?"

അവളുടെ കൈകളിൽ തഴുകൽ തുടർന്ന് പ്രമോദ് ചോദിച്ചു.

"മോൻ ...അവൻ പെട്ടെന്ന് എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞ് പോയല്ലോ പ്രമോദ്!"

അവളുടെ മുഖത്ത് വിഷാദം നിറഞ്ഞിരിക്കുന്നത് അയാൾകണ്ടു.

പെട്ടെന്ന് അയാൾ അവളുടെ തോളിൽ പിടിച്ചു.

"അതിനെന്താ,ഞാൻ ഡ്രോപ്പ് ചെയ്യാം വസൂനെ ..കൂൾ ..."

എന്നിട്ടും അവളുടെ മുഖം തെളിഞ്ഞില്ല.

"എനിക്ക് തോന്നുന്നത് അവൻ വളരെ സെൻസിബിൾ ആണെന്നാ..."

വസുന്ധര അയാളെ നോക്കി.

"എന്നുവെച്ചാൽ നമുക്കിടയിൽ ഒരു കട്ടുറുമ്പാക്കണ്ട എന്ന് കരുതി അവൻ മാറിയതാവും!"

"അത് തന്നെയാ എനിക്കും തോന്നുന്നേ..."

അവൾ വിഷാദത്തോടെ പറഞ്ഞു.

"എന്റെ വിഷമോം അതുകൊണ്ടാ!"

"എന്ന് വെച്ചാൽ?"

ബെയറർ ഓർഡർ ചെയ്തതൊക്കെയും കൊണ്ടുവന്ന മേശപ്പുറത്ത് വെച്ചപ്പോൾ അയാൾ ചോദിച്ചു.

"ഇന്നാ ഞാൻ പ്രമോദിനെ കുറിച്ച് അവനോട് പറഞ്ഞത്,"

അയാളെ നോക്കി അവൾ പറഞ്ഞു.

"ഞാൻ കരുതി, അവൻ വിഷമിക്കും, സങ്കടം വരും, എന്നോട് ദേഷ്യപ്പെടും എന്നൊക്കെയാ...പക്ഷെ"

അയാൾ ശ്രദ്ധിച്ചു.

"പക്ഷെ അവന്റെ റെസ്‌പോൺസ് ...അത് എന്നെ ..എന്താ പറയ്ക ...എന്റെ സന്തോഷം ...അത് മാത്രമാണ് അവൻ ആഗ്രഹിക്കുന്നെ ...അതുകൊണ്ട് ...ഒന്നിനും അവൻ എതിർ പറഞ്ഞില്ല..."

പ്രമോദ് അവളുടെ വാക്കുകൾ താല്പര്യപൂർവ്വം കേട്ടിരുന്നു.

"ഞാൻ പറഞ്ഞിട്ടുണ്ടല്ലോ പ്രമോദിനോട് ...അവനും ഞാനും തമ്മിലുള്ള റിലേഷൻ ...ഇങ്ങനെ ഒരു 'അമ്മ മകൻ ബന്ധം ലോകത്ത് പക്ഷെ ചുരുക്കമായിരിക്കും ...അത്ര ഫ്രണ്ട്സാ ഞങ്ങൾ ..ചിലപ്പോൾ അമ്മയെപ്പോലെ

💬 Comments

View all comments