0%

Chapter Title : വസുന്ധര എന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 12.8K

അയാളുടെ ചുണ്ടുകളിൽ അമർത്തി.

"അങ്ങനെ പറയല്ലേ..എന്റെ ലൈഫ് വിലയേറിയതാക്കിയ ആളാണ് നിങ്ങൾ ...അങ്ങനെയൊന്നും ഒരിക്കലും പറയരുത്...ഇ ജന്മത്ത് സാധിക്കുന്നതല്ല നിങ്ങളെ വേണ്ടന്ന് വെക്കാൻ എനിക്ക്..."

അയാൾ പുഞ്ചിരിച്ചു.

"എന്നാൽ എഴുന്നേൽക്ക്.."

അയാൾ പറഞ്ഞു.

അവൾ ചോദ്യരൂപത്തിൽ അയാളെ നോക്കി.

"വിനു എന്തിനാ ഇവിടം വിട്ട് ഇപ്പോൾ പോയത്?"

അയാൾ ചോദിച്ചു.

"അവൻ എന്താഗ്രഹിച്ചിട്ടാ നമ്മളെ തനിച്ചാക്കി പോയത്?"

തന്റെ ശ്വാസം അവളുടെ മുഖത്ത് പതിപ്പിച്ച് അയാൾ ചോദിച്ചു.

"നിനക്കറിയാം അത്. എനിക്കും അറിയാം. നമ്മൾ ഒന്നായി മാറി സന്തോഷിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ട്...അതുകൊണ്ട് മാത്രമാണ് അവൻ ഇപ്പോൾ ഇവിടുന്ന് പോയത്. അപ്പോൾ നമ്മൾ അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ വിഷമിക്കും..."

"പക്ഷെ ..ഇന്നെനിക്ക് ...അത് പറ്റൂന്ന് തോന്നണില്ല പ്രമോദ് ..."

അത് പറഞ്ഞ് അവൾ വിനായകിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

റിങ്ങ് ചെയ്യുന്നുണ്ട്.

"ഛെ! അങ്ങനെയൊക്കെ പറയാതെ!"

അയാൾ അവളെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.

"ഇതിപ്പോൾ എത്ര നാൾ കൂടി കാണുന്നതല്ലേ നമ്മൾ?"

അയാൾ പറഞ്ഞു.

"മനസ്സും ശരീരവുമൊക്കെ അതാഗ്രഹിക്കുന്നില്ലേ? വസൂന്റെ മോന് വരെ അത് മനസ്സിലായി ..അതുകൊണ്ടല്ലേ അവൻ നിന്നെ എന്റെ അടുത്താക്കി മാറിനിന്നേ? കമോൺ!"

"ഞാൻ പ്രമോദിനെ കണ്ടതിന്റെ ത്രില്ലിൽ തന്നെയാണ്. അതുറപ്പ്! പക്ഷെ അതൊന്നും ...അതൊന്നും പക്ഷെ എനിക്ക് മോനോടുള്ളതിനേക്കാൾ ..."

മൊബൈൽ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

"നിനക്ക് ഒത്തിരി പിരിമുറുക്കം ഉണ്ട് വസൂ,"

അവളുടെ തോളിൽ പിടിച്ച് പുറത്തേക്ക് നടക്കവേ അയാൾ പറഞ്ഞു.

"അധികം ദൂരെ ഒന്നുമല്ലല്ലോ..എന്റെ അപ്പാർട്മെന്റ്റ് ഇവിടെ അടുത്തല്ലേ ...നമുക്ക് ഒന്ന് കൂടാം ..നിനക്ക് നല്ല ആശ്വാസം ആവും അപ്പോൾ,"

💬 Comments

View all comments