Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
കൈക്ക് നേരെ കൂടെ എറിഞ്ഞ നക്ഷത്രം ലക്ഷ്യത്തിലെത്താൻ കാത്തു നിൽക്കാതെ അവർക്കു നേരെ ചാടി കൊണ്ട് മുതുകിലെ വാളിനെ കയ്യിലെടുത്തു കൊണ്ട് നിലത്തെത്തിയതും അവരുടെ കൂട്ടത്തിൽ മുറിവേൽക്കാതെ ബാക്കിയുണ്ടായിരുന്ന അവരുടെ തലവന്റെ കഴുത്തിലേക്ക് തിളങ്ങുന്ന വാളിനെ ചേർത്തുവെച്ചു കൈയിലെ രക്തമുറ്റുന്ന മുറിവുകൾ എന്തെന്ന് മനസിലാവും മുൻപ് എന്നെ മുന്നിൽ കണ്ട പകപ്പ് മാറിയതും അവരുടെ കാലുകൾ തോക്കുകൾക്ക് നേരെ ചലിക്കാൻ തുടങ്ങിയതും
നിങ്ങൾ കാണും മുൻപ് നിങ്ങളുടെ കൈയ്യറുത്ത എനിക്ക് നിങ്ങളുടെ കഴുത്താറുക്കനെത്ര സമയം വേണം... നിങ്ങളുടെ തലവൻ ഏന്റെ വാൾ തുമ്പിലാണ് ആരെങ്കിലുമനങ്ങിയാൽ നിങ്ങളുടെ തലവന്റെ കഴുത്ത് ഞാൻ അറുത്തെടുക്കും... നിങ്ങൾക്ക് മുറിവ് പറ്റിയിരിക്കുന്നത് റേഡിയൽ ആർട്ടറിയിലാണ് മെഡിക്കൽ അറ്റൻഷൻ കിട്ടും വരെയും മലർന്നുകിടന്ന് കൈ പൊക്കിവെച്ചു രക്തം പുറത്തുപോവാതെ മുറിവിൽ ശക്തിയായി അമർത്തിപിടിച്ചാൽ ജീവൻ നിലനിർത്താം...
അതുവരെ മുറിവ് പരിയ കൈ കുടയുകയും ഉയർത്തിപിടിക്കുകയും ചെയ്ത അവർ മരണത്തെ മുന്നിൽ കണ്ട ഭയത്താൽ മറ്റൊന്നും ചിന്തിക്കാതെ മറു കയ്യാൽ മുറിവിൽ അമർത്തി പിടിച്ചു കൊണ്ട് മലർന്നു കിടന്നു
കർണാ...
കർണനും റോസിയും ഞങ്ങൾക്കരികിലേക്ക് കുതിച്ചെത്തി
അയാളെ നിലത്ത് മുട്ടുകുത്തി ഇരുത്തി കൈ പോക്കി വെപ്പിച്ചു അയാളുടെ കഴുത്തിൽ തടവികൊണ്ട് റോസിയെ നോക്കി
റോസീ...
തന്റെ പല്ലുകൾ കാണിച്ച് മുരണ്ടുകൊണ്ട് അയൽക്കരികിൽ വന്ന റോസിയുടെ നാക്ക് അയാളുടെ കഴുത്തിൽ ഞാൻ കൈ ഇഴച്ച ഭാഗത്ത് തടവി യതും അയാളിലൂടെ ഒരു വിറയൽ കടന്നുപോയി
അനങ്ങാതിരുന്നാൽ അവളൊന്നും ചെയ്യില്ല അനങ്ങിയാൽ അവൾ നിന്റെ കഴുത്തിലെ ഞെരമ്പ് കടിച്ച് കുടയും
കൈയിലെ വാൾ മുതുകിലെ ഉറയിലേക്കിട്ട് കർണന് മേലുള്ള
💬 Comments
View all comments