Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
തെങ്ങിൻ തയ്യിന്റേം ഒക്കെ ഇടക്ക് കുറേ സ്ഥലം വെറുതെ കിടക്കുവല്ലേ... അവിടെന്താ ചെയ്യാന്നു ആലോചിച്ചതാ...
പപ്പാഴയും ചേമ്പും ചേനയും കപ്പയും പച്ചമുളകും ഒക്കെ ഓരോ പറമ്പിൽ ഓരോ സാധനങ്ങളായി വരിക്കു നട്ടാൽ കാണാനും ബംഗിയുണ്ടാവും സ്ഥലം മുടങ്ങത്തുമില്ല...
ആ... നാളെ എന്തായാലും വാഴ കന്നു നോക്കാൻ നേസറിയിൽ പോണുണ്ട്... നല്ല കായ്പ്പ് ഉള്ള കുള്ളൻ മാവ് ഏതോ പുതിയത് നാളെ വരുമെന്ന് പറഞ്ഞു അതും നോക്കണം അപ്പൊ നോക്കാം... കറമൂസ(പപ്പാഴ) പിന്നെ നമ്മളെ പുറകിലെ മരത്തിൽ പഴുക്കാറായതിരിപ്പുണ്ട്...
കപ്പേം ചേമ്പും ചേനയുമൊക്കെ കുഴിച്ചിടാനൊരു സമയമുണ്ട്...
അതൊന്നും പ്രശ്നമല്ല ചേട്ടാ...മരുഭൂമിയിൽ കൃഷി നടത്തുന്ന ഈ കാലത്ത് അതിനൊക്കെ പരിഹാരമുണ്ട്...
അല്ല ചന്ദ്ര നമ്മളെത്ര കൊല്ലമായി ഈ പണിയെടുക്കുന്നു നമ്മക്ക് അറിഞ്ഞൂടെ... കമ്പ്യൂട്ടറും ഫോണും കുത്താനല്ലാതെ ഇപ്പോഴത്തെ പിള്ളേർക്കെന്തറിയാം... ആരേലും എന്തേലും പറേണ കേട്ട് കൈയിലെ പൈസ കളയണ്ട...പറഞ്ഞാ ഞങ്ങള് നട്ടുതരാം പിന്നെ അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത്...
ചന്ദ്രേട്ടനെന്താ ഒന്നും മിണ്ടാത്തെ...
ചന്ദ്രേട്ടൻ : ഞാനെന്ത് പറയാനാ...
ചേട്ടൻ എന്നെ ആദ്യമായി കാണുവല്ലേ ഇന്ന്... വലിയപറമ്പിലെ അഹമ്മദിന്റെ മോൻ ഷെബി എത്രാം വയസിൽ തൂമ്പ പണി യെടുക്കാൻ തുടങ്ങിയെന്ന് നിങ്ങള് ഈ നാട്ടുകാരോട് ആരോടേലും ചോദിച്ചാമതി...
ചന്ദ്രേട്ടാ... നമ്മളെ തെക്കേലെ വാസുവേട്ടന്റെ വീട്ടില് വാഴ നടുമ്പോ എനിക്കെത്ര വയസ് കാണും...
വയസെനിക്ക് ഓർമയില്ല (അടുത്തൊരു മരത്തിൽ ചാരിവെച്ച കൈക്കോട്ടിലേക്ക് ചൂണ്ടി) ആ കൈകോട്ടിന്റെ താഴിയെക്കാളും ചെറുതായിരുന്നു അന്ന് നീ അത്രയും വാഴ അതും ആ പാറപ്പുറം പോലുള്ള സ്ഥലത്ത് നീ അത് ചെയ്ത് തീർക്കും എന്ന് ഈ നാട്ടിലാരും അത് കഴിയും വരെ കരുതിയിരുന്നില്ല
ഈ നാട്ടിൽ ഞാൻ കാല് കഴുകാത്ത കിണറുമില്ല ഞാൻ പണിയെടുക്കാത്ത പറമ്പുമില്ല ഞാനെടുക്കാത്ത പണിയുമില്ല ആ അഹങ്കാരത്തിൽ പറയുകയാണെന്ന് തന്നെ കരുതിക്കോ... ചേട്ടൻ പറ്റുമെങ്കിൽ പറയുന്ന പണി ചെയ്തു തന്നേച്ചാൽ മതി ഉപദേശം വേണ്ട... പിന്നെ നിങ്ങള് പണിയെടുത്ത കൊല്ലക്കണക്ക് അറിയാനും എനിക്ക് താല്പര്യമില്ല...
ഉപ്പാ ഞാൻ പോയേക്കുവാണേ...
ആടാ...
മുറ്റത്ത് എത്തുമ്പോയേക്കും ഇത്തയും കുട്ടികളും പുറത്തേക്ക് ഇറങ്ങി വരുന്നത് നോക്കി
വണ്ടീടെ ചാവിയിങ് എടുക്കരുതായിരുന്നോ
അവൻ ഏന്റെ കൈയിൽ തന്നില്ലല്ലോ
ഡോർ വെറുതെ വിലിച്ചപ്പോ തുറന്നു അകത്തുനോക്കുമ്പോ ചാവി ആഷ് ട്രേയിലുണ്ട് അതെടുത്തു പോക്കറ്റിലിട്ടു വണ്ടി സ്റ്റാർട്ട് ചെയ്തതും കുട്ടികളെ പുറകിലേക്ക് കയറ്റി ഇത്ത വന്ന് മുന്നിലിരുന്നു ഞാൻ ഇറങ്ങി ചെന്ന് പുറകിലെ ഡോറുകൾ ചൈൽഡ്
💬 Comments
View all comments