Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
അകത്തേക്ക് പോവുമ്പോയുണ്ട് അഭിയും പാത്തുവും ഫൗസിടെ പിള്ളാരും കൂടെ റിമോട്ടിന്റെ കാറോടിച്ചു കളിക്കുന്നു എന്നെ കണ്ട് രണ്ടാളും അടുത്തേക്ക് വന്നത് കണ്ട് അവരെ ചേർത്ത് നിർത്തി കുട്ടികളെ നോക്കി
എന്താ രണ്ടാളേം പേര്...
എന്റെപേര് ആമിന തൻഹ ഇക്കാക്കാന്റെ പേര് അമീറുൽ ഹക്ക്
വലിയ പേരൊക്കെ ആണല്ലോ...
ഉമ്മച്ചി എന്നെ ആമീന്നും ഇക്കാക്കാനെ കുട്ടൂന്നും വിളിക്കും
ആണോ...
ആ...
മക്കള് ചായ കുടിച്ചോ...
ആ... ഇത്താത്ത പുട്ടും മീനും ചായയും ഒക്കെത്തന്നു
(ചായയുമായി അങ്ങോട്ട് വന്ന ഇത്ത ചായ ഏന്റെ കൈയിൽ തന്ന് അവരെ നോക്കി) കഥ പറഞ്ഞിരുന്നാമതിയോ...സ്കൂളി പോവണ്ടേ...
ആമി : ആ...
ഇന്നുച്ചയ്ക്കാ പാത്തൂന്റെ മീറ്റിങ് നീ ഇപ്പൊ പോയി ഇവരെ ആക്കിയിട്ട് അവളെ ഒപ്പുമിട്ട് പോരെ...
നീയും വാ...
ഞാൻ വരണോ...
പോയി ഡ്രസ്സ് മാറ്റി വന്നേ... ഇവരെ അവിടാക്കിയിട്ട് നമുക്ക് ചെറിയൊരു പരിപാടിയുണ്ട്...
എന്താ...
അതൊക്കെ പറയാം നീ ചെല്ല്...പെട്ടന്ന് റെഡിയായിട്ട് വന്നേ...
അവൾ അകത്തേക്ക് പോയപിറകെ വണ്ടിയുടെ ചാവി തപ്പിയിട്ട് കാണാതെ വാതിലിൽ മുട്ടി
ഇത്താ വണ്ടീടെ ചാവി എവിടെയാ...
വണ്ടിയും കൊണ്ട് റാഷി പുറത്ത് പോയിട്ടുണ്ട്...
പുറത്തേക്കിറങ്ങി പറമ്പിലേക്ക് നടന്നു തെങ്ങിൻ തടത്തിൽ ഓല മടലും ചപ്പും വെട്ടിയിടുന്നവർക്കരികിൽ നിൽക്കുന്ന ഉപ്പാന്റെ അരികിലേക്ക് ചെന്നു
നീ എപ്പോ വന്നു...
കുറച്ച് സമയമായി... പതിനൊന്ന് മണിക്ക് അവിടെത്തണം...
(വാച്ചിലേക്ക് നോക്കി) എട്ടര ആയല്ലേ ഉള്ളൂ...
ഹാ... ഞാൻ കുട്ടികളെ സ്കൂളിലാക്കി വരാം...
റാഷിയില്ലേ അവിടെ...
പാത്തൂന്റെ പാരൻസ് മീറ്റിങ്ങാ ഇന്ന്... ഞാനും ഇത്തയും കൂടി ഇപ്പൊ പോയി ഒപ്പിട്ടു പോരാന്നു കരുതി...
ഹാ... എന്നാ പോയിട്ട് വാ...
വണ്ടിയുമെടുത്ത് റാഷി പോയി ഇങ്ങളെ വണ്ടിയൊന്ന് എടുക്കട്ടെ...
ഇത് ചോയിക്കാനാ നീ ഇങ്ങോട്ട് വന്നേ...
അല്ല വന്നിട്ട് ഇങ്ങളെ കണ്ടിട്ടില്ലാലോ...
നീ പൈപ്പ് കുഴിച്ചിട്ടത് കണ്ടോ...
അതേ...
അങ്ങനെ തന്നെ അല്ലേ വേണ്ടേ...
വള്ളി തൈ ഇന്ന് കൊണ്ടുത്തരും എന്നാ അവര് പറഞ്ഞേ...
ഹാ...
പലക അടി ഇന്ന് തീരും നാളെ കമ്പി കെട്ടിതുടങ്ങും...
ആ...
നീയെന്താ ആലോചിക്കുന്നെ
അല്ല... ഇവിടെ തെങ്ങിന്റേം
💬 Comments
View all comments