Chapter Title : വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]
ഇനി എതിർപ്പുമായി ആരെങ്കിലും വന്നാൽ നാട്ടിലെ നെൽവയലുകൾ സംരക്ഷിക്കാൻ ആണെന്ന് പറയണം... അയക്കേണ്ട നോട്ടീസ് നിങ്ങൾ തന്ന പഞ്ചായത്ത് ലേറ്റർപാടിൽ പ്രിന്റ് ചെയ്തു സീൽ വെച്ച് കവറിൽ ഇട്ട് അഡ്ഡ്രസ് എഴുതി ഓരോ മെമ്പർമാരുടെയും വാർഡ് തിരിച്ച് നാളെ എട്ടുമണിക്ക് ഓരോ മെമ്പർമാരുടെയും വീട്ടിൽ എത്തും നേരിട്ട് ഓരോ അഡ്രസ്സിലും എത്തിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത് സീലുകൾ നാളെ കാലത്ത് പ്രസിഡന്റ്റിന്റെയും കൃഷി ഓഫീസറുടെയും കൈയിൽ എത്തും
ബിച്ചു : മുകളിൽ നിന്ന് നിങ്ങൾക്ക് ഇതിനെതിരെ ഒരു പ്രഷറും ഉണ്ടാവില്ല... ഇനി എന്തേലും പറയാനുണ്ടോ...
പ്രസിഡന്റ് : ആർക്കും ഒന്നും പറയാനില്ലേൽ നമുക്ക് അങ്ങനെ തന്നെ തീരുമാനിക്കാം...
ആർക്കേലും എതിർപ്പുണ്ടെങ്കിൽ ഇപ്പൊ പറയണം...
പ്രസിഡന്റ് : എതിർക്കുന്നവർക്ക് കൈ പോകാം...
ആരും പോക്കാത്തത് കണ്ട് അനുകൂലിക്കുന്നവരോട് കൈപൊക്കാൻ പറഞ്ഞതും എല്ലാവരും കൈ പൊക്കി പിരിയാം എന്ന് പറഞ്ഞു എല്ലാവരും പോയിതുടങ്ങുന്ന കൂട്ടത്തിൽ ഞാനും ബിച്ചുവും ഇറങ്ങി അല്പദൂരം പോയതും എല്ലാരും പോയെന്ന് പ്രസിഡന്റിന്റെ വിളി വന്നു തിരികെ ചെല്ലുമ്പോ പ്രസിഡന്റും പ്രതിപക്ഷത്തെ അടക്കം നാല് മെമ്പർമാരും ഉണ്ട്
പ്രസിഡന്റ് : (ബിച്ചുവിനെ കണ്ടതും അവന്റെ തോളിൽ തല്ലികൊണ്ട്) നീ ആ കണക്കൊക്കെ പറയുന്ന കേട്ടപ്പോ അടുത്തതിനി ഞങ്ങളെ നേരെ വരുമോന്ന് പേടിച്ചുപോയി...
മെ സുമ : അതേതായാലും നന്നായി അവസാനം ഭീഷണി കൂടെ ആയപ്പോ ചെറുതായിട്ട് പിൻ വലിവുള്ളോരും അടങ്ങി...
മ്മ്... എല്ലാം നമുക്ക് വേണ്ട നമ്മുടെ ഉദ്ദേശം കൃഷി നടക്കണം എന്ന് മാത്രമാണ് അതിന് അവർ തയ്യാറായാൽ നമുക്ക് ആ സ്ഥലം വേണ്ട അല്ലാത്തപക്ഷം വിലകൊടുത്തു വാങ്ങിക്കാൻ ഞങ്ങളും പിടിച്ചെടുക്കാൻ നിങ്ങളും തയ്യാറാവണം...
ബിച്ചു : ഞങ്ങൾ പറഞ്ഞല്ലോ ശെരിക്കും അതിൽ ഞങ്ങൾക്ക് വേണ്ടത് പായിപ്പാട്ടെ ആ വയലുകൾ മാത്രമാണ് എന്നിട്ടും ബാക്കികൂടെ വാങ്ങാം എന്ന് കരുതുന്നത് പൈസക്കൊണ്ട് വേറേ ആവശ്യമില്ലാഞ്ഞിട്ടല്ല...
മെ സീജ : അറിയാടാ... അതുകൊണ്ടല്ലേ ഡോക്ടർ ഇങ്ങനൊരു പ്രെപ്പോസലുമായി വന്നപ്പോ ഞങ്ങൾ കൂടെ നിക്കാം എന്ന് പറഞ്ഞത്... നിങ്ങൾക്ക് പറ്റുമെങ്കിൽ ഗവണ്മെന്റ് ഹെൽത്ത് സെന്റർ ഒന്ന് വെള്ളത്തിന്റെ പ്രശ്നം പരിഹരിച്ചു തരാൻ അല്ലാതെ...ഞങ്ങളാരും നിങ്ങളോട്
💬 Comments
View all comments