0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

കർത്താവിനു പ്രിയപ്പെട്ടവർ...

സംസാരം കഴിഞ്ഞു റിയ വീണ്ടും അനിയത്തിമാർക്കടുത്തേക്ക് പോയി യാത്രപറഞ്ഞു തിരികെ വന്നു റിയയെ മാറ്റിനിർത്തി

റിയാ... മതറിനോട് ഈ സ്ഥാപനം നടത്തികൊണ്ടുപോവാനുള്ള മുഴുവൻ ചിലവ് നമ്മെകൊണ്ട് കഴിയുന്നകാലം നമ്മൾ നൽകികൊള്ളം എന്ന് പറ

പറഞ്ഞത് കേട്ടതും അവളെനെ കെട്ടിപിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി

എന്താ മോളേ എന്ത് പറ്റി...

റിയ : സന്തോഷം കൊണ്ടാ... ഇവിടെ അങ്ങനെ ആരും പൈസയൊന്നും കൊടുക്കില്ല മതറിന്റെ ഒറ്റ ആളെ നിർബന്ധം കൊണ്ടാ ഈ സ്ഥാപനം മുന്നോട്ട് പോകുന്നെ... എന്നെ പഠിപ്പിക്കാൻ കഴിഞ്ഞത് ഞാൻ നന്നായി പഠിക്കുന്നത് കൊണ്ടും എന്നെ കിട്ടുമ്പോ കൂടെത്തന്നെ ഉണ്ടായിരുന്ന പണം മദർ അന്ന് ബാങ്കിൽ ഇട്ടതും കൊണ്ടാ... ഞാൻ ഈമാസത്തെ ശമ്പളം മതറിന് അയച്ചുകൊടുക്കാൻ ഇച്ചായനോട് ചോദിക്കണം എന്ന് കരുതിയിരിക്കുവായിരുന്നു... താങ്ക്യൂ ഇച്ചായാ... ഏന്റെ അനിയത്തിമാർക്കിനി നല്ലോണം പടിക്കാം... എല്ലാർക്കും എന്തേലും കുറവുണ്ടെങ്കിലും എന്തേലും കഴിവുമുണ്ട്... വാ ഞാൻ കാണിച്ചുതരാം...

കണ്ണ് തുടച്ചുകൊണ്ട് എന്നെയും വലിച്ച് വരാന്തയിലൂടെ ഓടുകയോ നടക്കുകയാ എന്ന് പറയാൻ കഴിയാത്തപോലെ അവൾ വേകത്തിൽ മുന്നോട്ട് നീങ്ങി

റിയ : ഇച്ചായാ... ഇത്‌ ലിയ ലിയ നല്ലോണം പാടും... ലിയമോൾ ഇച്ഛയാനൊരു പാട്ട് പടിക്കൊടുക്ക്...

ലിയ : (ചിരിച്ചുകൊണ്ട്) ഏത് പാട്ടാ ചേച്ചീ...

റിയ : മോൾക്ക് ഏറ്റോം ഇഷ്ടോള്ള പാട്ട് പാടിക്കോ...

ലിയ : (ആലോചിച്ചുകൊണ്ട്)മ്മ്... സർവ്വ സംരക്ഷകാ... ഏകനാം ദൈവമേ.... സർവ്വ സ്തുതിയും നിനക്കുതന്നെ... കാരുണ്യവാനും ദയലുവുമല്ലോനീ കർത്താവേ നീ സർവ്വ ലോക രാജൻ... നിന്നോട് മാത്രം സഹായങ്ങൾ തേടുന്നു നിൻ മുന്നിൽ മാത്രം വണങ്ങിടുന്നു...സർവ്വ സംരക്ഷകാ......

മനോഹരമായ

💬 Comments

View all comments