0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

കവച്ചുവെക്കുന്ന ബലമുള്ളതും അപ്രതീക്ഷിതമായതും വേകവും വിവേകവുമുള്ളതാണ് ഒരു മണിക്കൂറിനു മേലേ തളർച്ചയേതും ഇല്ലാതെ നിന്ന് ഫൈറ്റ് ചെയ്ത അവളുടെ ഓരോ മൂവും ദേഹത്ത് കൊള്ളാതെ തടഞ്ഞു കൊണ്ടിരിക്കുമ്പോഴും ഓരോ ചുവടിലും ആ പന്ത്രണ്ടുകാരി എന്നെ അത്ഭുധപ്പെടുത്തികൊണ്ടിരുന്നു എന്ന് പറയാതെ തരമില്ല...

അവിടുന്ന് യാത്ര പറഞ്ഞ് വണ്ടിയിൽ കയറിയപ്പോഴും എന്റെ മനസിൽ ലിസ എന്ന പന്ത്രണ്ടുകാരിയുടെ പ്രായവുമായി ചേരാത്ത ഫൈറ്റായിരുന്നു

റിയാ... അവൾ ഫൈറ്റ് പഠിച്ചിട്ടുണ്ടോ...

റിയ : അങ്ങനെ പഠിച്ചിട്ടൊന്നുമില്ല എന്തെ...

അഫി : ഒട്ടും പഠിക്കാൻ പോയില്ലേ...

റിയ : ഇല്ല... അവളെ മതറിന് കിട്ടിയത് അവൾക്കൊരു വയസുള്ളപ്പോഴാ അന്നേ ശരീരം കുഴച്ചിട്ട് വയ്യാത്ത പോലെ നടക്കുന്ന അവൾ എട്ട് വയസ് കഴിഞ്ഞു സ്കൂളിൽ വിട്ടെങ്കിലും എപ്പോഴും ഒരു എനെർജി ഇല്ലാത്ത പോലുള്ള ഇരിപ്പാണ് മിക്കപ്പോഴും ക്ലാസിൽ കിടന്നുറങ്ങും ഒരു ദിവസം ക്‌ളാസിലെ ആൺ പിള്ളാര്‌ എന്തോ മുടിയിൽ പിടിച്ച് വലിക്കുകയോ മറ്റോ ചെയ്തതിന് ഇവൾ അവരെയെല്ലാം തല്ലി അതോടെ സ്കൂളിൽ നിന്ന് പുറത്തായി പിനെ എപ്പോഴും അവിടെത്തന്നെയാ മിക്ക സമയവും കിടപ്പ് തന്നെയാ

റിയ അവളെ പറ്റി പറഞ്ഞത് ശെരിക്കും ഞെട്ടിച്ചത് എന്നെയും അഫിയെയുമായിരുന്നു

മിക്ക സമയവും കിടക്കുന്ന ഒരാൾക്ക് ഒരു മണിക്കൂറിനു മേലേ തുടർച്ചയായി ഫൈറ്റ് ചെയ്യാനുള്ള സ്റ്റാമിനയോ മാത്രമല്ല പ്രത്യേകിച്ച് ഒരു സ്റ്റൈലും കീപ്പ് ചെയ്യുന്നില്ല എങ്കിലും പല സ്റ്റൈലുകൾ കയറി വരുന്നുണ്ട് ചിലപ്പോ പൂച്ചയെ പോലെ ആണെങ്കിൽ ചിലപ്പോ കഴുകനെ പോലെ പെട്ടന്ന് പാമ്പിനെ പോലെ എപ്പോ എങ്ങനെ മാറുമെന്ന് പറയാൻ കഴിയാത്ത അവസ്ഥ

റിയ : അവൾ ഈ

💬 Comments

View all comments