Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]
പോക്ക് പെട്ടന്നായിപ്പോയി എന്നും പറഞ്ഞ് കരഞ്ഞ ടീമാ നിങ്ങൾക്കിനി ഒരു കൊല്ലം കൂടേ നീട്ടിയാലും നിങ്ങള് പറയും പെട്ടന്നായീന്നു...
മാമി : അതല്ലടാ... കുറച്ചൂടെ നീട്ടിക്കൂടെ...
അപ്പൊ തിരിച്ചു വരാനും വൈക്കൂലേ... ഇതിപ്പോ ഒരു കൊല്ലം കൊണ്ട് തിരിച്ച് വന്നൂടെ...
കുഞ്ഞ : എന്നാലും...
ഒരെന്നാലുമില്ല...
മാമി : അതല്ല മോനൂ...
അവൻ ഇപ്പൊ പോയില്ലേൽ ഒരു മാസം കഴിഞ്ഞു പോണം അപ്പൊ നേരിട്ട് പുതിയ ഷോപ്പിൽ ചെല്ലുമ്പോ കാര്യങ്ങൾ പഠിക്കാൻ ഒക്കെ അവൻ കിടന്ന് കഷ്ട്ടപെടണം ഇപ്പൊ ആയാൽ അവന് മെല്ലെ മെല്ലെ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ പടിക്കാം വൈകി പോയി കഷ്ടപ്പെടണോ അതോ ഇപ്പൊ പോയി കഷ്ടപ്പാടില്ലാതെ കാര്യങ്ങൾ പഠിച്ചെടുക്കണോ... നിങ്ങൾ തന്നെ തീരുമാനിച്ചോ...
കുഞ്ഞ : അത് വേണ്ട കഷ്ടപ്പാടില്ലാതെ മതി അല്ലേ അമ്മായീ...
മാമി : മ്മ്... അതേ...
കുഞ്ഞ : നീ അവനെ നോക്കണേ...
ഇല്ല ഞാനെടുത്ത് കടലി കളയും...
കുഞ്ഞ : പോടാ... അതല്ല അവനെന്തേലും ആവശ്യമൊക്കെ ഉണ്ടെങ്കിൽ...
ഏന്റെ കുഞ്ഞാ... അവനെന്താ ഇള കുട്ടിയാണോ... അവന്റെ കാര്യം നോക്കാൻ അവനറിയാം പിന്നെ എന്ത് വേണമെങ്കിലും ഞാനുണ്ട്... പിന്നെ നമ്മുടെ നാട്ടുകാർ ഇവിടുള്ളതിനേക്കാളും കൂടുതൽ അവിടുണ്ട്...
രണ്ടാളും ഒരുവിതം സമാധാനിച്ചു പോവുമ്പോയും മുഖത്ത് ശെരിക്കും തെളിച്ചം വെച്ചിട്ടില്ല ഞാൻ ഇറങ്ങുമ്പോ മുത്ത് വണ്ടിയുടെ അടുത്ത് വന്ന് ചുറ്റും നോക്കി കവിളിൽ ഉമ്മവെച്ചു
വീട്ടിൽ ഇത്തയെ കൂട്ടി അവളുടെ കോളേജിൽ പോവും വഴി ഖാലിദിന്റെ അടുത്ത് ചെന്നു
അവർക്കെല്ലാം അറിയേണ്ടത് ദിവ്യയുടെ അമ്മയുടെ അസുഖ വിവരമായിരുന്നു വിളിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്ന് പറഞ്ഞ ഞാൻ അവരെ നോക്കി
അവളുടെ അമ്മക്ക് കുഴപ്പമൊന്നുമില്ല... ഇവിടെ വന്നിട്ട് വീട്ടിൽ പോവാൻ വൈകിയത്കൊണ്ട് ഇവിടുന്ന് വീട്ടിലേക്ക് പോവാൻ അവൾ കള്ളം പറഞ്ഞതാണ്
അത് കേട്ടതും എല്ലാരുടെ മുഖത്തും ഞെട്ടൽ
തേൻമൊഴി : എന്നിട്ടാണോ അവളങ്ങനെ കരയുകയൊക്കെ ചെയ്തേ...
മേഡം : വീട്ടിപോവണം എന്ന് പറഞ്ഞാൽ നമ്മളെന്താ വേണ്ടെന്ന് പറയുമോ...
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി അവൾ നമുക്ക് വേണ്ട
ഖാലിദ് : അതേ... അതുതന്നെയാണ് നല്ലതെന്നാ എന്റെയും അഭിപ്രായം...
ബാബ
💬 Comments
View all comments