0%

Chapter Title : വഴി തെറ്റിയ കാമുകൻ 11 [ചെകുത്താൻ]

വാക്ക് കൊടുത്ത് അവരെ അകത്തേക്ക് കയറ്റിവിട്ടു

ആദീ ഞങ്ങളിറങ്ങുവാണ്...

ആദി : ലൊക്കേഷൻ സെന്റ് ചെയ്തിട്ടുണ്ട് ഗിരീ... നിന്റെ ടീമിനോട് അവിടെ കവർ ചെയ്യാൻ പറയണം...

ഗിരി : ആ കാര്യം ഞാനേറ്റു...

ആദി : വെട്ടാനാണ് പ്ലാൻ... അവളുടെ കഴുത്തിൽ കത്തിവെച്ചു നിന്നെ വെട്ടാൻ ആണ് പ്ലാൻ... അവരുടെ സംസാരം കേട്ടിട്ട് അവർക്ക് ഇപ്പോഴും നമ്മളെ പറ്റി ഒന്നും അറിയില്ല...

ഡാ അവള് വിളിക്കുന്നുണ്ട്...

ഹലോ...

ദിവ്യ : ആ... നീ എവിടെയാ...

ഞാൻ ചായകുടിക്കാൻ പുറത്തേക്കിറങ്ങിയതാ... എ ടി എമ്മിൽ കയറി പൈസയെടുത്തിട്ട് അങ്ങോട്ട് വരാം... എന്തെ തിരക്കുണ്ടോ...

ദിവ്യ : ഒരുപാട് വൈകുമോ...

ഇല്ല മാക്സിമം അര മണിക്കൂർ

ദിവ്യ : ശെരി...

അവളുടെ കാൾ കട്ട് ആയെന്നുറപ്പിച്ചു

ഗിരി നിങ്ങൾ ഒരു ഡിസ്റ്റൻസിൽ വന്നാൽ മതി പറയുംവരെ ഫാക്ട്ടറിക്ക് അകത്തേക്ക് വരണ്ട

ഗിരി : ശെരി...

ഹോസ്പിറ്റലിന്റെ മുന്നിലെ കടയിൽ കയറി ചായ വാങ്ങി

ആദി : നിന്റെ ഫോൺ ചാർജ് ആയില്ലേ...

ആ...നീ കോൺഫ്രൻസ് അതിലേക്ക് കണക്റ്റ് ചെയ്യ്...

മുത്ത് : കാക്കൂ... ഒന്നും വേണ്ട... ഞങ്ങക്ക് പേടിയാവുന്നു കാക്കൂ... നമുക്ക് തിരിച്ചുപോവാം...

മോളേ നിങ്ങളു പേടിക്കാതിരിക്ക് ഇതത്ര വലിയ പ്രശ്നമൊന്നുമല്ലിപ്പൊ... ഇപ്പൊ തീർത്തില്ലേലാണ് ഈ പ്രശ്നം വലുതാവാൻ പോകുന്നെ... നിങ്ങൾ ഒരു കോഫിയൊക്കെ കുടിച്ചിരിക്ക് ഇതുതീർത്തിട്ട് ഞങ്ങൾ അങ്ങെത്തിക്കൊള്ളാം... കാൾ മ്യൂട്ട് അടിച്ചു വെച്ചോ... അവിടെ എന്തേലും പ്രശ്നമുണ്ടെങ്കിൽ മാത്രം മ്യൂട്ട് ഒഴിവാക്കിയാൽ മതി...

ലെച്ചുവിന്റെ ഫോണിൽ നിന്നും കാൾ കട്ട് ചെയ്ത് ദിവ്യയെ വിളിച്ചു...

ആദി :

💬 Comments

View all comments