Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
എല്ലാം വിട് നാടിന് വേണ്ടിയോ വീടിനു വേണ്ടിയോ ഒന്നുമല്ല എനിക്ക് വേണ്ടി നീ നിൽക്കില്ലേ...
മ്മ്...
ഉംംംംംംംമ്മ... (അവളുടെ കവിളിൽ ഉമ്മവെച്ചു)
എല്ലാരും വന്നു കെട്ടിപിടിച്ചു
റിയ : അപ്പൊ ഇന്ന് നമ്മൾ അടിച്ചു പൊളിക്കുന്നു...
അടിച്ചു പോളിയോക്കെ രാത്രി... ഉമ്മച്ചിയേയും അമ്മുവിനെയും കൂട്ടി രാത്രി വീട്ടിലേക്ക് വാ... ഇപ്പൊ ഞാനിറങ്ങട്ടെ...
വൈകീട്ട് പണികയറി യവർക്ക് കൂലി കൊടുത്ത ഉപ്പ കുരുമുളക് വള്ളികൾ നോക്കുന്ന എനിക്കരികിലേക്ക് വന്നു ഞങ്ങൾ പറമ്പിലൂടെ നടന്നു
ഇനി ഇവിടെ എന്താന്ന് വെച്ചാൽ ചെയ്യാം...
ഇത് വാങ്ങിയോ...
മ്മ്... അവർക്ക് പൈസേടെ അത്യാവശ്യം വന്നപ്പോ അവര് വീണ്ടും വന്നു...
എത്രക്കാ വാങ്ങിയേ...
രണ്ടായിരത്തിന്...
അവര് നീ രണ്ടായിരത്തഞ്ഞൂറ് പറഞ്ഞിട്ടും തന്നില്ലായിരുന്നല്ലോ... പിന്നെ ഇതെങ്ങനെ...
അവര് രണ്ടായിരത്താഞ്ഞൂറിന് പറഞ്ഞു ഞാൻ രണ്ടായിരം ആണെങ്കിൽ ഒക്കെ എന്ന് പറഞ്ഞു അവര് കുറേ പേശിയെങ്കിലും എനിക്കിത് പൈസ കൊടുത്തു വാങ്ങാൻ വലിയ താല്പര്യമില്ല ഇനി ഒരുവട്ടം കൂടെ ഇത് വിൽക്കാൻ വന്നാൽ ഇനിയും കുറച്ചേ ഞാൻ പറയൂ എന്ന് ഞാനും പറഞ്ഞു
എന്നാലും ഇത് പിടിച്ചെടുത്ത പോലെ ആയില്ലേ...
അവർ അല്ലേ പിടിച്ചെടുത്ത് ഉണ്ടാക്കിയത്... അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അവരോടൊക്കെ എന്ത് മാന്യത കാണിക്കാനാ... സ്വന്തം പെങ്ങളെ താലിയറുത്തവളെ വഴിയാദാരമാക്കിയവരല്ലേ... അവരോടൊന്നും എന്ത് ചെയ്താലും കൂടുതലല്ല...
മ്മ്...
അവർക്ക് ഇതൊന്നുമല്ല പണി അവരെ ഇട്ട തുണിയോടെ ഒരുഗതിയുമില്ലാതെ റോഡിലിറക്കി നിര്ത്തും... അവരുടെ ഇപ്പോ ഉള്ള എല്ലാ സ്വത്തും സാവിത്രി ചേച്ചിക്കും മകൾക്കും കൊടുക്കും...
പിന്നെയും കുറച്ച് സമയം സംസാരിച്ച് വീട്ടിൽ വന്നു കുട്ടികൾ നാലുപേരും കൂടെ വീട്ടിലിപ്പോ ഏത് സമയവും ബഹളമാണ് വീട്ടിൽ ഒരുപാടാളുള്ള പോലെ ഉപ്പയും ഞാനും സംസാരിചിരിക്കെ ഇത്ത നൈറ്റിയും തട്ടവും കൈയിൽ തോർത്തുമായി പുറത്തേക്ക് വന്നു
ഡാ...
എന്താ...
പുഴേ പോവാം...
പോണോ...
മ്മ്...
മാറ്റി വാ...
മാറ്റുവൊക്കെ ചെയ്തു വാ...
അവൾക്കൊപ്പം പുഴക്കരയിലേക്ക് നടന്നു
നീ ഈ നൈറ്റിയും ഇട്ടാണോ നീന്താൻ പോകുന്നെ...
അല്ലടാ അടിയിൽ ബെർമുടയും ബനിയനുമുണ്ട്...
മ്മ്...
ഒരുമിച്ച് പുഴയിലേക്ക് ചാടി മറുകരയിലേക്ക് മത്സരിച്ചു നീന്തി കരയിൽ കയറി ഇരുന്നു ഏന്റെ വലം കൈയേ കെട്ടിപിടിച്ചിരിക്കുന്ന അവളുടെ തലയിൽ തടവി ഒരുമ്മ നൽകി
ഇപ്പൊ ശെരിയായല്ലോ കിതപ്പൊക്കെ പോയി...
കുറച്ചായില്ലേ ദിവസോം വരുന്നു...
ക്ലാസ്സൊക്കെ എന്താ അവസ്ഥ...
ക്ലാസൊക്കെ അടിപൊളിയായി പോവുന്നുണ്ട്... ഇപ്പൊ സാറും വല്ലാതെ ഒലിപ്പിക്കാൻ വരാറില്ല...
മ്മ്... ഹാപ്പി
💬 Comments
View all comments