Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
(അടുത്ത് വന്ന് തലകുനിച്ചു നിൽക്കുന്ന ഏന്റെ മുഖം പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി) സ്വപ്നം കണ്ട് പേടിച്ചോ...
മ്ഹും...
പിന്നെ എന്താ... പറ...
അത്...
(വീണ്ടും താഴേക്ക് നോക്കി ഒറ്റശ്വാസത്തിൽ) എനിക്കൊരു മുണ്ടും ഷോർട്സും ഷഡിയും വാങ്ങിക്കൊണ്ട് തരാമോ...
ഇതായിരുന്നോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു... ഞാൻ ഇപ്പൊ വാങ്ങി വരാം...
അവൾ പുറത്തേക്ക് പോയപോലെ പെട്ടന്ന് തിരികെ വന്ന് അലമാരയിൽ നിന്നുമൊരു ടവ്വൽ എടുത്ത് തന്നു കവിളിൽ തലോടി
കുളിക്കുമ്പോയേക്കും ഞാൻ വരാം... ഡ്രസ്സ് അഴിച്ചിവിടെ ഇട്ടാൽ മതി ഞാനലക്കിക്കൊള്ളാം...
മ്മ്...
കവിളിൽ ഉമ്മ തന്നുകൊണ്ടവൾ പുറത്തേക്ക് പോയ പിറകെ ബാത്‌റൂമിൽ കയറി ഡ്രെസ്സെല്ലാം അഴിച്ചു ബക്കറ്റിൽ ഇട്ട് പൈപ്പ് തുറന്നിട്ട് ഷവറിന് ചുവട്ടിൽ നിന്ന് സോപ്പെടുത്ത് ദേഹത്ത് തേച്ചു കഴുകി ബക്കറ്റിൽ വെള്ളം നിറഞ്ഞതും ഡ്രെസ്സിനെ അലക്കി തുടങ്ങി പെട്ടന്ന് തന്നെ ഡ്രസ്സലക്കി പിഴിഞ്ഞു ടവ്വൽ റെയിലിൽ ഇട്ട് കുളിച്ച് മതിയാക്കി തോർത്തി കൊണ്ടിരിക്കെ ഡോറിൽ മുട്ട് കേട്ടു
കഴിഞ്ഞോ...
കഴിഞ്ഞു... ഇപ്പൊ വരാം...
ടവലും ഇട്ട് പുറത്തേക്കിറങ്ങി പ്രിയ ഡ്രെസ്സെല്ലാം എടുത്ത് അലമാരയിൽ വെക്കുന്നതിനിടെ ഞാൻ ഇറങ്ങി വന്നത് കണ്ട് ബെഡിൽ ഉള്ള മുണ്ടും ഷഡിയും ഷോർട്സിനും ഇടയിൽ നിന്ന് മുണ്ടെടുത്ത് തന്ന് ഒരു അലമാരയിൽ നിന്ന് ഉണങ്ങിയ ടവ്വൽ എടുത്ത് തല തോർത്തി തരുന്നതിനിടെ
സോറി... (ഇടറിയ ശബ്ദത്തോടെ)
(കാര്യം മനസിലാവാതെ അവളെ നോക്കി) സോറിയോ... എന്തിന്...
ഞാൻ നേരത്തെ സമ്മതിക്കാത്തകൊണ്ടല്ലേ ഏട്ടന്...
(അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ച്) അയ്യേ... ഈ യൂണിഫോമും ഇട്ടോണ്ട് ഇങ്ങനെ കരയാമോ... നിങ്ങളെ സ്വപ്നം കണ്ടു അതാ...
💬 Comments
View all comments