Chapter Title : വഴി തെറ്റിയ കാമുകൻ 12 [ചെകുത്താൻ]
നീങ്ങിയിരിക്കുന്നു
അവൾ ചുറ്റും നോക്കി എന്നെ നോക്കി ചിരിച്ചു പുഴയുടെ ശാന്തമായ മുകൾ തട്ടിലൂടെ ഞങ്ങൾ വന്ന ഭാഗത്തേക്ക് നീന്തി എത്തി പുഴക്കു മേൽ കൈ പിടിച്ച് മലർന്നു കിടന്നു ഇടയ്ക്കിടെ പരസ്പരം ചിരിച്ചുകൊണ്ട്
മോനൂ...
എന്തോ...
ഹഹഹ... ആദ്യമായാ നീ ഇങ്ങനെ വിളികേൾക്കുന്നെ...
ആണോ...
ആ... നേ...
ഇത്തൂസേ...
മ്മ്...
പറ...
എന്ത്...
എങ്ങനെയാ മനസിലായെ എന്ന് പറയ് ഇത്തൂ...
പറയണോ...
പ്ലീസിത്താ...
ഒരുമ്മ താ...
അവളുടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു അവളുടെ മേലേക്ക് കമിഴ്ന്നു കൊണ്ടവളുടെ നെറ്റിയിൽ ഉമ്മ വെക്കേ ഞങ്ങൾ പുഴയിലേക്ക് അല്പം താഴ്ന്നു പോയി വീണ്ടും പൊങ്ങിവന്ന് പഴയപോലെ കിടന്നു
ഇനി പറ...
തേൻമുട്ടായി വാങ്ങിത്തരുമോ...
വാങ്ങിത്തരാം...
ഇന്ന് ചോറും വാരിത്തരണം...
തെര പൊന്നേ... പറ...
കല്യാണത്തിന് എല്ലാരും ഒരേ ഡ്രസ്സ് കോഡ് ആണെങ്കിലും അവരഞ്ചുപേരും ഒരേ പോലെ ഒരുങ്ങിയതും തലയിൽ റോസുവെച്ചതും എപ്പോഴും അവരുടെ ഒരുമിച്ചുള്ള നടത്തവും കണ്ടപ്പോ സംശയം തോന്നി...
അപ്പൊ എല്ലാർക്കും മനസിലായിട്ടുണ്ടാവുമോ...
ഹേയ്... എനിക്ക് മുത്തിന്റെ കാര്യം അറിയാലോ അതുകൊണ്ട് തോന്നിയതാവും...
മ്മ്... കയറിയാലോ...
മ്മ്...
ഞങ്ങൾ ഒരുമിച്ച് പതിയെ അക്കരക്ക് നീന്തി പാതി കഴിഞ്ഞതും റാഷി അങ്ങോട്ട് വരുന്നത് കണ്ടു
ഡാ... അവനോട് പോവാൻ പറ ഈ ഡ്രെസ്സിൽ എല്ലാം കാണാം...
മ്മ്...
അവൾ കരയിലേക്ക് വരാതെ അവിടെ പാതിയിൽ നിന്നു ഞാൻ വേകത്തിൽ കരയിലേക്ക് നീന്തി റാഷി സിഗരറ്റ് വലിച്ചുകൊണ്ടവിടെ നിൽക്കുന്നു
നീയെന്താ വന്നേ...
സിഗരറ്റ് വലിക്കാൻ വന്നതാടാ...
മ്മ്... വീട്ടിലേക്ക് പോ...
എന്താ...
എടോ തിരിച്ചു പോവാൻ...
അവനെന്നെ തുറിപ്പിച്ചു
💬 Comments
View all comments