Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
പിടിച്ച് "മോള് കരയണ്ട അവന് മോളെ ഇഷ്ടമാ... അവനത് മോളോട് പറയും... അവന്റെ മനസ് ആരെക്കാളും നന്നായി എനിക്കറിയാം നിനെ അവൻ കെട്ടും ഇത് മോക്ക് താത്ത തരുന്ന വാക്കാ..." എന്നൊക്കെ പറഞ്ഞെനെ സമാധാനിപ്പിക്കുമായിരുന്നു
ഓഹ്... അപ്പൊ കഥയറിയാതെ ആട്ടം കണ്ട നമ്മൾ പൊട്ടൻ...
നമ്മളല്ല കാക്കു...
ഹേ...
ഹാ... എനിക്ക് കാക്കൂനെ ഇഷ്ടമാണെന്ന് നമ്മളെ രണ്ട് വീട്ടിലേയും എല്ലാർക്കും അറിയാം...
അതെങ്ങനെ...
അ... അത് ഞാൻ പറഞ്ഞു...
ആഹാ എന്നിട്ട്...
എന്തേ എനിക്ക് പറഞ്ഞാൽ...
അവളെ വലിച്ചു ചേർത്തു പിടിച്ച്
ഡി... കുരിപ്പേ... ഞാൻ ആക്സിഡന്റായപ്പോ അലറി വിളിച്ച് കരഞ്ഞല്ലേ എല്ലാരും അറിഞ്ഞേ... ഞാൻ ഹോസ്പിറ്റലിലും കോമയിലും ആയപ്പോ നീ തിന്നേം കുടിക്കേം ചെയ്യാതെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നില്ലേ...
ഹേ... കക്കൂനെങ്ങനെ അറിയാം...
അതൊക്കെയേറിയാം...
ഇത്ത പറഞ്ഞോ...
ഇല്ല...
പിന്നെ...
അറിയാന്നേ...
പറ... എങ്ങനെ...
ഒളിഞ്ഞു കേട്ടു...
ഹേ...
ഹാ... ഇത്താടെ മാധ്യസ്ഥത്തിന്റെ അന്ന് നിങ്ങൾ അടുക്കളയിൽ നിന്ന് പറയുമ്പോ കേട്ടു...
ദുഷ്ടാ...
ഞാൻ മാമന്മാരും മാമിമാരും എന്തു കരുതും എന്നോർത്തു ടെൻഷനടിച്ചിരിപ്പായിരുന്നു അത് കേട്ടപ്പോഴാ സമാധാനമായേ...
ചിരിയോടെ ചേർന്ന് നിന്ന അവളെ ചേർത്തുപിടിച്ചു ഇത്താന്റെ മുറിയിൽ ചെന്നു ലോങ്ങ് ടോപ്പും പാന്റുമിട്ട് മുടി ചീകുന്ന അവകടുത്ത്ചെന്ന് മുടി ചീകി ഒരുക്കി അവളേം കൂട്ടി ഭക്ഷണം കഴിക്കാൻ ചെന്നു എല്ലാരും കൈ ചുവന്നതൊക്കെ കാണിച്ചുതന്നു
എല്ലാരും പരിചയമായതിനാൽ കളി പറഞ്ഞു ഭക്ഷണം കഴിക്കേ കല്യാണവീടുപോലെ ശബ്ദമുയർന്നു നിന്നു
ലെച്ചു : സെലിനെ ഇന്നലെ രാത്രി മുതലേ കണ്ടില്ലല്ലോ...
അഫി : ഫുഡ് കഴിച്ചു റൂമിൽ ചെന്ന്
💬 Comments
View all comments