0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ഐശ്വര്യയും ആളുകളെ കയറ്റി കടലിനെ ലക്ഷ്യമാക്കി നീങ്ങി

അത്രയും വലിയ പുഴയിൽ ലൂടെ സഞ്ചരിക്കുമ്പോയും വെള്ളത്തിൽ വലിയ ഓളങ്ങൾ രൂപപ്പെടുത്താൻ പ്രാപ്തമായിരുന്നു അവയുടെ വലിപ്പം കരയിൽ കെട്ടിയ തോണികൾ ആടിയുലഞ്ഞു അലകൾ കരയിൽതല്ലി പുഴ കലങ്ങി തുടങ്ങി പെണ്ണുങ്ങൾ ബോട്ടിനു പിറകിലിരിക്കുന്ന എനിക്കരികിലേക്ക് വന്നു ഒരുമിച്ചിരിക്കെ

ലച്ചൂ...

പറയേട്ടാ...

നിന്റെ അച്ചൻൻ പട്ടരല്ലേ... പിനെന്തിനാ അങ്ങേർക്ക് ഫിഷിങ് ബോട്ട്... അപ്പൊ മീൻ തിന്നുന്നതിനെ പ്രശ്നമുള്ളൂ മീൻ പിടിക്കുന്നത് പ്രശ്നമില്ല അല്ലേ...

അപ്പക്ക്എവിടെയാ ഫിഷിങ് ബോട്ട്... ആകെ ഉണ്ടായിരുന്ന ഇല്ലമാ സജിക്ക് കൊടുത്തേ...

അപ്പൊ ഈ ബോട്ട് നിന്റെ അച്ഛന്റെ അല്ലേ... പിന്നെന്താ ലക്ഷ്‌മിന്ന്നിന്റെ പേരിട്ടിരിക്കുന്നേ...

എനിക്ക് അപ്പ ദേവ ലക്ഷ്മീന്നാ പേരിട്ടേ... ഏന്റെ അപ്പന് പറയാൻ കിട്ടുന്ന ഒരവസരോം പാഴാക്കരുത്...

മുഖം വീർപ്പിച്ചിരിക്കുന്ന അവളെ വലിച്ചു മേലേക്കിട്ടതും ഒരു നിമിഷം നെഞ്ചിൽ പതുങ്ങാൻ നോക്കിയ അവൾ പിടഞ്ഞെഴുനേറ്റു

ലെച്ചു : എന്താ ഈ കാണിക്കുന്നേ... ആരേലും കണ്ടാലോ...

പിണക്കം മാറ്റി ചിരിച്ചോ ഇല്ലേൽ ഞാൻ കവിളിൽ കടിക്കും ചെക്കന്റെ അമ്മക്ക് നാളെ ആർക്കും മുഖം കാണിക്കാൻ പറ്റില്ല...

ലെച്ചു : ബാ...

കളിയാക്കുന്നോ ഇങ്ങ് വാടീ നിനെ ഞാൻ കാണിച്ചുതരാം...

അവളെ പിടിച്ചു വലിച്ചു മടിയിലേക്കിട്ടു രണ്ട് കയ്യും കൈക്കുള്ളിലാക്കി കെട്ടിപിടിച്ചു

ലെച്ചു : ചേട്ടാ വിട് എന്തായീ കാണിക്കുന്നേ ആരേലും കാണും...

അവളുടെ കവിളിലേക്ക് മുഖം അടുപ്പിക്കുന്നതനുസരിച്ചവൾ മുഖം വെട്ടിച്ചുകൊണ്ടിരുന്നു അവളുടെ കവിളിൽ പതിയെ ഉമ്മവെച്ചതും പിടച്ചിൽ നിർത്തി അവളെനെ നോക്കി അവളുടെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു

പിണക്കം മാറിയോ...

ലെച്ചു : ഇല്ല... മാറൂല...

💬 Comments

View all comments