0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

വീട്ടുകാരെ മിസ്സ്‌ ചെയ്യുന്നോ...

മ്മ്...

നിനക്കവരെ ഇങ്ങോട്ട് കൊണ്ടുവരരുതോ...

മ്മ്... കൊണ്ടുവരണം...

നീ അവരെ ഐഡി കാർഡ് അയച്ചുതരാൻ പറ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാം... ഇവിടെ എയർപോർട്ടിൽ പോയി കൂട്ടിയാൽ മതിയല്ലേ...

വേണ്ട ഏട്ടാ... ഞാൻ പോയി കൂട്ടിയിട്ട് വരാം...

അപ്പൊ ലീവിന്റെ കാര്യം...

അതൊന്നും സാരമില്ല...

മ്മ്... എപ്പോഴാ പോവുന്നെ...

അടുത്ത ഫ്ലൈറ്റോ ട്രൈനോ എടുക്കാം എന്ന് വിചാരിക്കുകയാ...

നിന്റെ ഐഡി തന്നെ...

അവളുടെ ഐഡി വാങ്ങി നിയാസിനെ വിളിച്ചു

പറയ് മോനേ... എന്താ ഓർമ്മയുണ്ടോ...

ഒരു ടിക്കറ്റ് വേണമെടാ...

ഖത്തറിനാണോ...

അല്ല... പഞ്ചാബ്...

ഫ്ലൈറ്റ് ആണോ ട്രെയിൻ ആണോ...

ഫ്ലൈറ്റ് എപ്പോഴാ...

ഒരു മിനുറ്റ്...

മ്മ്...

ഫ്ലൈറ്റ് രണ്ട് ദിവസം കഴിഞ്ഞേ ഉള്ളൂ... ട്രെയിൻ ആണെങ്കിൽ നാളെ പുലർച്ചെ ഉള്ള ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എ സി യിൽ സീറ്റുണ്ട്...

ഒരുമിനുറ്റ്... (പ്രിയയെ നോക്കി) എന്ത് ചെയ്യണം...

ട്രെയിൻ മതി...

മ്മ്...

എടാ ട്രെയിൻ എടുത്തോ... ഐഡി ഞാൻ വാട്സപ്പ് ചെയ്യാം...

ശെരി...

ഇത്ത വന്നു കുറച്ച് കഴിഞ്ഞതും ഞാനും അഫിയും നൂറയും ഇറങ്ങാൻ നേരം പ്രിയ അഫിയെയും നൂറയെയേം ചേർത്തുപിടിച്ചുമ്മ വെച്ചു എന്നെ ഇറുക്കെ കെട്ടിപിടിച്ചു മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി കവിളിൽ അമർത്തി മുത്തി "ഐ മിസ്സ്‌ യൂ..." നെഞ്ചിൽ അമർത്തി ഉമ്മവെച്ചുകൊണ്ടവൾ അകന്നു

നൂറയുടെ വീട്ടിൽ ചെന്ന് അവളുടെ ഡ്രെസ്സുമെടുത്തു കൊടകിനു തിരിച്ചു

ഇക്കാ...

മ്മ്...

എന്താ ആലോചിക്കുന്നത്...

പ്രിയയുടെ മുഖം ശ്രെദ്ധിച്ചോ നീ... ആ ഫോൺ വന്ന ശേഷം അവളുടെ മുഖതെന്തോ മാറ്റമുണ്ട്...

മ്മ്... എന്ത് പ്രശ്നമായാലും പറഞ്ഞാൽ പോരേ നമ്മളെന്താ കൂടെ നിൽക്കില്ലേ... ചിലപ്പോ വല്ല കുടുംബ പ്രശ്നവും ആവും...

ഇറങ്ങാൻ തുടങ്ങുമ്പോ അവൾ പിടിച്ചപ്പോഴും ഉമ്മവെച്ചപ്പോഴുമെല്ലാം എന്തോ ഒരു വെത്യാസം പോലെ...

മ്മ്...

സീറ്റ് പുറകോട്ടാക്കി കിടന്നു വീണ്ടും നേരെയാക്കി ഇരുന്നു ഒന്നും ശെരിയാവുന്നില്ല മനസ്സിനെന്തോ വല്ലാത്തൊരു അസ്വസ്ഥത

അഫീ...

മ്മ്...

നിർത്ത്...

വണ്ടിയിൽ നിന്നിറങ്ങി സിഗരറ്റ് കത്തിച്ചു വലിക്കെ അഫി ഏന്റെ തോളിലായി കൈവെച്ചു

എന്ത് പറ്റി...

മ്ഹും... എന്തോ മനസ്സിനൊരു ഭാരം പോലെ...

💬 Comments

View all comments