Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
പല മുറികൾ തങ്ങൾക്കും സഹായികൾക്കുമായി എടുത്തു... അപ്പോഴും വിഡ്ഢികൾക്കറിയില്ലായിരുന്നു അത് തങ്ങളുടെ ശത്രുക്കളുടെ അധീനതയിലുള്ള ഹോട്ടലാണെന്ന്(അത് കേട്ടതും അവരുടെ മുഖത്തെ ഞെട്ടൽ ബലമായി)...ദിവസങ്ങൾ കൊഴിഞ്ഞു പോയി വിഡ്ഢികളുടെ ആദ്യശ്രമം എതിരാളികളിൽ പ്രധാനിയെന്നു തോന്നിയവന്റെ വീട്ടിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ഒരുത്തനെ കണ്ടുപിടിച്ചു ജോലിക്കാരന്റെ വേഷത്തിൽ അവിടേക്കയച്ചു കലർത്തിയ വിഷം അവർക്ക് പ്രിയപ്പെട്ട ആരുടേയും ജീവനെടുത്തില്ല എങ്കിലും ഭക്ഷണത്തിൽ വിഷം കലർത്തിയെന്നറിഞ്ഞ എതിരാളികൾ ആദ്യം ചെയ്തത് അതറിഞ്ഞതായി ഭവിക്കാതിരിക്കുകയായിരുന്നു അവർക്ക് പ്രിയപെട്ടവരെ മുഴുവനും സേഫ് ആയ ഇടത്തിലേക്ക് മാറ്റുന്നതോടൊപ്പം ആരുമറിയാതെ വിഷം കലർന്ന ദിവസം അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ഡീറ്റൈൽ എടുത്തതിനൊപ്പം അവർ കാണുന്നവരുടെയും വിളിക്കുന്നവരുടെയും അടക്കം എല്ലാരുടെയും ഡീറ്റൈൽ എടുത്തു അതിൽ നിന്നും എതിരാളികൾക്ക് വിഡ്ഢികൾ ചക്രവ്യൂഹത്തിൽ പെടുത്തി എന്ന് സ്വയം കരുതിയ അവരുടെ കൈ എന്ന് അവർ വിശ്വസിച്ച കൗശലക്കാരനായ ആ കുറുക്കനെ കിട്ടി അവനൊരു ഒറ്റപ്പെട്ടുപോയ കുറുക്കനായിരുന്നു അവൻ കൗശല പൂർവ്വം അവർ പറഞ്ഞപോലെ വിഷം വെക്കുകയും അത് ആരും കഴിക്കാതിരിക്കാൻ അതിൽ എല്ലാരും ശ്രെദ്ധിക്കുന്ന തരത്തിൽ എലിയെ കൊണ്ടിടുകയും ചെയ്തതാണെന്നറിഞ്ഞതും എതിരാളികൾ കുറുക്കനെ അവർക്കൊപ്പം നിൽക്കാൻ ക്ഷണിച്ചു കുറുക്കൻ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു കുറുക്കനും എതിരാളികളും കൂടെ അവരുടെ പ്ലാൻ പ്രകാരം മുന്നോട്ട് പോവാൻ തീരുമാനിച്ചു വിഡ്ഢികളുടെ മുറിയിൽ മുഴുവൻ ക്ലീനിങ് സ്റ്റാഫിന്റെ വേഷത്തിൽ വന്നു വീഡിയോ പഗുകൾ സെറ്റ് ചെയ്തു വിഡ്ഢികളുടെ ഫോണുകൾ ഹാക്ക് ചെയ്തു
ആദി : ബോറടിക്കുന്നെടാ... നല്ലോണം പറ...
സുഹൈൽ : ഒക്കെ... രണ്ട് ദിവസം മുൻപുള്ള സുന്ദരമായ പ്രഭാതം ആരോ ഇന്റർനാഷണൽ ഹോട്ടലിന്റെ ടോപ്പ് ഫ്ലോറിലെ ഡിലക്സ് റൂമിൽ രണ്ടുപേർ എതിരാളികളായ ഏഴു പേരുടെ കുടുംബങ്ങളെ ഇല്ലാതാക്കാൻ തലയൊന്നിന് ഒരുകോടി രൂപ കരാറുറപ്പിച്ചു മുനിലിരിക്കുന്ന ഗുണ്ടാ നേതാവിന് അഡ്വാൻസ് ആയി ഒരു കോടി രൂപ വെച്ചുകൊടുത്തു അവർ പോയി മണിക്കൂറുകൾ ഇടവിട്ട് വന്ന ഗുണ്ടകൾക്ക് അവർ രണ്ടുപേരും ചേർന്ന് അതേ കോട്ടെഷൻ നൽകി അവരുടെ സഹായി എന്നവർ വിശ്വസിച്ചവനെ അയച്ച് എഴുപേർക്കും ഏറെ പ്രിയപ്പെട്ടത് ആരെന്ന് കണ്ടുപിടിക്കാനും അവരെ ഫോളോ ചെയ്ത് അവരെവിടെ പോകുന്നെന്നും എങ്ങനെ പോകുന്നെന്നും
💬 Comments
View all comments