Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
കാലോം നോക്കാതെ വിളി വന്നാൽ ഓടേണ്ട...
അഫി : അതേ... ഉമ്മ വിളിക്കുന്നുണ്ട്... ചായ കുടിക്കാം വാ...
ഉപ്പ : ഇത വരുന്നു... (പണിക്കാരെ നോക്കി) ഞാള് ചായകുടിച്ചിട്ട് വരാം... (സതീഷേട്ടനെ നോക്കി) വാടാ...
ഞാൻ ആമിയെയും പാത്തുവിനെയും എടുത്തുകൊണ്ട്
നാലാളും കൂടെ കൃഷി നോക്കാനിറങ്ങിയതാണോ...
പാത്തു : ഞാള് മീനിനെ കാണാൻ വന്നതാ...
മ്മ്... നമ്മക്ക് ഇതില് കുറേ മീനിനെ കൊണ്ടിടണം...
ആമി : വല്യ മീനിനെയാണോ...
പാത്തു : എപ്പോളാ കൊണ്ടിടുക...
അഭി : കളർ മീനാണോ...
വല്യതാവുന്ന മീനിനെയും കളർ മീനിനെയുമൊക്കെ വാങ്ങാം ഇപ്പൊ നമുക്ക് പോയി ചായകുടിക്കാം... കുട്ടൂന് എന്ത് മീനാ ഇഷ്ടം...
കുട്ടു : കളർ മീൻ...
നമ്മുക്ക് വാങ്ങാ...
അവനെന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അവരെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങേ
അഫി : ഉപ്പാക്ക് വേദനയുണ്ടല്ലേ...
ഉപ്പ : ചെറുതായി ഒന്ന് പൊട്ടി മോളേ അതിന്റെയാ...
അഫി : എന്നിട്ടാണോ ഇങ്ങനെ ഇറങ്ങി നടക്കുന്നെ... ഞാനെടുക്കാം...
ഉപ്പ : എന്നെ പൊക്കാനൊക്കെ മോളെകൊണ്ട് പറ്റുമോ...
അഫി : അതൊക്കെ ഞാൻ പൊക്കിക്കോളും... (അവൾ എടുക്കാൻ നോക്കി)
ഉപ്പ: വേണ്ടമോളെ ഞാൻ വെറുതെ പറഞ്ഞതാ...
അഫി : എനിക്ക് പോങ്ങൂലാന്ന് പേടിച്ചിട്ടാണേൽ ഇക്ക എടുതൊട്ടേ...
ഉപ്പ : അതിനുമാത്രമൊന്നുമില്ല മോളേ...
അഫി : (ഉപ്പ സമ്മദിക്കാതായതും അവളുപ്പാന്റെ കൈ എടുത്തു തോളിലിട്ട്) കാല് നിലത്ത് കുത്തണ്ട...
ഉപ്പ : (ചിരിയോടെ) ശെരി ഡോക്ടറെ...
വീട്ടിലെത്തിയതും ഉപ്പാനെ കസേരയിലേക്കിരുത്തി കാലിലെ മുണ്ട് മാറ്റി കാൽ അഴിച്ചു
അഫി :
💬 Comments
View all comments