0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

അവർ ടൂൾസ് മുഴുവനും തുടച്ചു ബോധമില്ലാതിരിക്കുന്ന അവരുടെ എല്ലാരുടെയും കൈരേഖകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ പ്രിയയോട് സംസാരിച്ചുകൊണ്ട് നിൽക്കെ അവരെ എങ്ങനെ കിട്ടി എന്ന അവളുടെ ചോദ്യത്തിന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു

ഇവരെ എന്ത് ചെയ്യാനാ ഉദ്ദേശം...

എൻകൗണ്ടർ... ഇവരുടെ മേൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറും ഇരുപത്തിയഞ്ചു ലക്ഷം റിവാടും ഉണ്ട്...

മ്മ്... പിന്നെ ഇവരെ കയ്യിലുള്ള വാൾ അവന്മാരെ വെട്ടിയ വളാണ്...

മ്മ്... അത് നന്നായി അവന്മാരെ കേസ് കൂടെ ഇവരെ തലക്കിരിക്കട്ടെ...

അവളെനെ വണ്ടിക്കരികിൽ ഡ്രോപ്പ് ചെയ്തു

വണ്ടിയെടുത്തു ഭാഭയുടെ വീട്ടിലേക്ക് ചെന്നു

നൂറ : എന്തായി...

അവരെ പോലീസ് കൊണ്ടുപോയി...

ചാന്ധിനി : അവർ കള്ളന്മാരാണോ...

കൊള്ളക്കാർ... പകലിൽ രണ്ടുപേർ വീടുകൾ നോക്കി വെച്ച് രാത്രി വീടുകളിൽ കയറി ആളുകളെ തലക്കടിച്ചു കൊന്ന് അവിടെ ഉള്ള വിലപിടിപ്പുള്ളതെല്ലാം മോഷ്ടിക്കലാണ് അവരുടെ രീതി... ഇന്ന് വൈകീട്ടാണ് ഇവർ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന സംശയം ഡൽഹി പോലീസിൽ നിന്നും കേരള പോലീസിന് ഫാക്സ് വന്നത്... അതിനെ പറ്റി പ്രിയ പറഞ്ഞിരുന്നു കേരളത്തിൽ മുഴുവൻ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു...അവരെ ഒരുപാട് സംസ്ഥാനങ്ങൾ തേടുന്നുണ്ട് കുട്ടികളെന്നോ വലിയവരെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ തലക്കടിച്ചു കൊല്ലലാണ് ഇവർ ഈ ഗ്യാങ്ങിന്റെ തലക്ക് ഡൽഹി പോലീസ് ഇരുപത്തിയഞ്ചു ലക്ഷം വിലയിട്ടിട്ടുണ്ട്...

പിന്നെയും കുറച്ചുസമയം സംസാരിച്ചുകൊണ്ടിരുന്നു അവിടുന്ന് ഇറങ്ങി അഫിയുടെ അടുത്തേക്ക് വെച്ചുപിടിച്ചു അവളുടെ അടുത്തെത്തി അവളോട് സംഭവങ്ങളെല്ലാംപറഞ്ഞു അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി

കാലത്ത് ഉണരുമ്പോ അഫി അരികിലില്ല എഴുന്നേറ്റു ബാത്‌റൂമിൽ കയറി
തായേക്ക് ചെന്നു അടുക്കളയിൽ ചെല്ലേ അഫിയുണ്ട് കുളിച്ച് മുടിയിൽ തോർത്തും കെട്ടി ദോശയുണ്ടാക്കുന്നു അവളുടെ പിറകിൽ ചെന്ന് വയറിൽ വട്ടം പിടിച്ചവളോട് ചേർന്നുനിന്നവളുടെ കവിളിൽ ഉമ്മവെച്ചു വലം ഇടം കവിളിൽ മുട്ടിച്ചുവെക്കെ അവൾ ഇടം കയ്യാൽ കവിളിൽ തലോടി മുഖം ചെരിച്ചെന്റെ കവിളിൽ ഉമ്മവെച്ചു

പോനൂസേ...

മ്മ്...

ചായ വേണ്ടേ...

മ്മ്...

വിട് ചായയുണ്ടാക്കിത്തരാം...

മ്ഹും...

വിട് മുത്തേ...

ദോശക്കല്ലിന്റെ തീ ഒഫ് ചെയ്തു ചായപാത്രം എടുത്തുവെള്ളം നിറച്ച് സ്റ്റൗവിലേക്ക് വെച്ച് ഇഞ്ചി എടുത്തു തൊലി കളയാൻ തുടങ്ങിയതും ഞാനുമവളോട്

💬 Comments

View all comments