Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
അതാ വിളിച്ചുപോലും നോക്കാഞ്ഞത്...
എനിക്കറിയാം... എന്തേലും കഴിച്ചോ...
കഴിച്ചു... നീ കഴിച്ചോ...
ഞാൻ കഴിച്ചു... എന്താ കഴിച്ചേ...
ബർഗറും ജ്യൂസും...
സമയം വൈകീട്ടായി ലഞ്ച് കഴിച്ചില്ലേ ഇതുവരെ...
കുറച്ചു വർക്ക് ഉണ്ട് ഇതൊന്ന് കഴിയട്ടെ...
അതൊക്കെ എന്നിട്ട് ചെയ്യാം ആദ്യം പോയി ഭക്ഷണം കഴിക്ക്...
ഇപ്പൊ വേണ്ട ഇത് ഇന്ന് തീർക്കണം അർജന്റ് ആണ്... നാളെ മുതൽ ഒരുപാട് ജോലി ഉള്ളതാ... ഇന്നിപ്പോ ഇത് തീർത്തില്ലെങ്കിൽ ആകെ കുഴയും...
അത് സാരോല്ല ഇത്തിരി സമയമല്ലേ...
ഇപ്പൊ കഴിച്ചാൽ എനിക്ക് തൃപ്തിയാവില്ല നൂറാ ഇപ്പൊ എന്റെ മോള് ചെല്ല് ജോലി കഴിഞ്ഞ് ഞാൻ വിളിക്കാം നീ റംഷാദിനെ കൂട്ടി വന്നാൽ മതി നമുക്ക് ഒരുമിച്ച് കഴിക്കാം...
മനസില്ലാ മനസോടെ മടിയിൽ നിന്നും എഴുനേറ്റ് കവിളിൽ ഉമ്മവെച്ചവൾ ഡോറിലേക്ക് നടക്കെ തട്ടം മുഖത്തേക്ക് താഴ്ത്തിയിട്ടു
വീണ്ടും ജോലിയിൽ മുഴുകിയിരിക്കെ അവൾ ഫോൺ ചെയ്ത് ഷവർമയും ജ്യൂസും ഓർഡർ ചെയ്തിട്ടുണ്ട് കഴിക്കാതിരിക്കരുതെന്ന് പറഞ്ഞതിന് ഒക്കെ പറഞ്ഞു
സമയം വൈകി ജോലി കഴിഞ്ഞിട്ടില്ല ഇടയ്ക്കിടെ ഓഫീസ് ബോയ് ചായ കൊണ്ടുത്തരുന്നുണ്ട് അവനോട് പോയ്കൊള്ളാൻ പറഞ്ഞെങ്കിലും പ്രശ്നമല്ലെന്നു പറഞ്ഞവൻ കാത്തിരുന്നതാണ് പത്തര മണിയോടെ അവനെ ഇനിയും കാത്തിരിപ്പിക്കേണ്ടെന്നോർത്തവന് അൻപത് റിയാലും കൊടുത്തവിടെ നിന്നും ഇറങ്ങമ്പോ നൂറയെ വിളിച്ചു
സോറി ബേബി... വൈകിപ്പോയി... ഞാൻ കൂട്ടാൻ വരാം...
സാരോല്ല... ഞാൻ റംഷാദിനെ കൂട്ടിവരാം... എവിടെയാ...
ആസ്പറിലേക്ക് വാ... വില്ലാജിയോയുടെ ഏതേലും ഗേറ്റിൽ ഇറങ്ങി അവനോട് തിരികെ പോയ്കൊള്ളാൻ പറ...
ശെരി...
സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിൽ ചെന്ന് കയറി വണ്ടി അസ്പ്പർ ലക്ഷ്യമാക്കി നീങ്ങി റേഡിയോ മലയാളം
💬 Comments
View all comments