Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
സംസാരിക്കാൻ ഒരു വിഷയം വേണമെന്നേ ഉള്ളൂ... നാട്ടിലാണെങ്കിൽ മിക്കവീട്ടിലും ജോലി ഇല്ലാത്ത ഒരാളെങ്കിലും കാണും... അതുകൊണ്ട് നാളെ ഇതുമാത്രമാവും സംസാരം സൈദിന്റെ ജോലിപോയതിനെപ്പറ്റി അവനും അവന്റെവീട്ടുകാരും അല്ലാതെ ആരും ഇനി ചർച്ചചെയ്യില്ല...
ചിരിയോടെ നിൽക്കുന്ന എന്നെ നോക്കുന്ന അവരെ നോക്കി
പഠിച്ചുവെച്ചോ ഭാവിയിൽ ആവശ്യം വരും...
അനു : ശെരി...
അനൂ...
ഇക്കാ...
നിനക്കീയിടയായി വിനയമല്പം കൂടിയോ എന്നെനിക്കൊരു സംശയം... നിനക്ക് തോന്നുന്നുണ്ടോ മൂസീ...
മൂസി : ചെറുതായിട്ടെനിക്കും തോന്നുന്നുണ്ട്...
അനു : അല്ല ഇപ്പൊ എന്റെ കടയുടെ ഓണറൊക്കെ അല്ലേ... അതിന്റെ ആവും...
ആണോ മൂസീ... എനിക്കങ്ങനെ തോന്നുന്നില്ല...
മൂസി : ഇതെന്തോ കാര്യസാധ്യത്തിനു വേണ്ടിയുള്ള പോലെയാ എനിക്ക് തോന്നുന്നേ...
മ്മ്... ജോലി ആയ സ്ഥിതിക്ക് ഇനി വല്ല കല്യാണലോചനക്കുള്ള റക്കമ്മന്റേഷനോ മറ്റോ വേണ്ടിയാണോടാ...
ഗ്യാസ് പോയി നിൽക്കുന്ന അനുവിനെ നോക്കി
മൂസി : എങ്കി ഇപ്പൊ ശരിയാക്കിത്തരാം... (കൈയിന്റെ രണ്ട് വിരൽ കാണിച്ച്) ഇതിലൊന്ന് തൊട്ടേ...
എന്തിനാടാ...
മൂസി : ഒലക്ക വേണോ കത്തി വേണോന്നു നോക്കാൻ...
അനു : ഹേ...
മൂസി : ഹാ... ഉമ്മാനോടും മുത്തൂനോടും പറഞ്ഞാൽ അവർ ഒലക്കക്ക് അടിച്ചു കൊന്നോളും വാപ്പയും മൂത്താപ്പയും അറിഞ്ഞാൽ അവര് വെട്ടിനുറുക്കി കൊന്നോളും... ആരോടാ പറയണ്ടേ എന്നുള്ള കൺഫ്യൂഷൻ മാറുന്നില്ലല്ലോ...
അവനതിന് നിന്നെ പോലെ തല തിരിഞ്ഞ സ്വഭാവമൊന്നുമില്ല അല്ലേടാ...
അനു : അതേ...
മൂസി : ഇപ്പൊ നിങ്ങള് രണ്ടാളുമൊന്നു ഞാൻ പുറത്ത്... എന്നാലും എന്നോടിത് വേണ്ടായിരുന്നു...
കളിചിരിയും സംസാരങ്ങളും കഴിഞ്ഞു വീട്ടിലെത്തി അല്പം കഴിഞ്ഞതും ഓർഡർ ചെയ്ത ഭക്ഷണം വന്നു മജിലിസിലെ നിലത്ത് വട്ടമിട്ടിരുന്നു ഭക്ഷണം കഴിച്ചു ബാക്കിവന്ന ഭക്ഷണം പാക്ക് ചെയ്തു സൂക്കിൽ കൊണ്ടുകൊടുത്തു
പുതിയ പ്രഭാതം വിടർന്നു അവിടെ ചെല്ലുമ്പോ അനുവിന്റെ കൂടെ എല്ലാത്തിനും സഹായത്തിനായി പുതിയ ആളുകളും മൂസിയുമുണ്ട് അവിടുന്ന് ഫാം ഹൌസ്സിലേക്ക് ചെല്ലുമ്പോ അവർ പുറത്ത് പോയിട്ടുണ്ടെന്നറിഞ്ഞു ഫാം ഹൌസിലെ പുതിയ കൃഷികൾ നോക്കികൊണ്ട് പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തശേഷം സ്വിമ്മിംഗ് പൂളിലേക്ക് ചെന്നു ഡ്രസ്സ് മാറി പൂളിൽ ചാടി നീന്തി കുറച്ച് സമയത്തെ നീന്തലിനു
💬 Comments
View all comments