0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

വർക്കേഴ്സ് ഡീറ്റെയിൽസും പത്ത് മിനുറ്റിനുള്ളിൽ എനിക്ക് കിട്ടണം...

സർ അത്...

എന്താ ഇവിടെ ഇല്ലേ ഇതൊന്നും...

ഉണ്ട് സർ...

എങ്കിൽ പെട്ടന്ന് എടുത്തു തരാൻ നോക്ക് മാക്സിമം പത്തുമിനുറ്റ്...

അയാൾ പുറത്തേക്ക് പോയി കുറച്ചുസമയം കൊണ്ടുതന്നെ തിരികെ വരുമ്പോ അയാളുടെ കൈയിൽ ഒരു ഫയൽ ഉണ്ട്...

പത്ത് വർഷത്തെ മുഴുവൻ ഫയലുകളും ബില്ലുകളും കണക്കും സ്കാൻ ചെയ്ത് ഓരോ മാസത്തെയും സപ്പറേറ്റ് ചെയ്ത് ഈ രണ്ട് മെയിൽഐടികളിലേക്ക് ഇന്ന് ഓഫീസ് ടൈം തീരും മുൻപ് സെന്റ് ചെയ്തിരിക്കണം...

മാനേജർ : സർ പത്തുവർഷത്തെ ഫയലും കണക്കുകളും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ...

നിങ്ങളോടൊറ്റക്കല്ലല്ലോ ചെയ്യാൻ പറഞ്ഞത്... ഇത്രയും ജോലിക്കാരും ഇത്രയും സിസ്റ്റവും ഇല്ലേ... പെട്ടന്ന് തുടങ്ങിക്കോ... ചെയ്തു തീരും മുൻപ് ഓഫിസ് വിട്ട് ആരും പുറത്തേക്ക് പോവാൻ പാടില്ല...

സർ... അപ്പൊ ഫുഡ്‌...

ഓർഡർ ചെയ്താൽ കൊണ്ടു തരില്ലേ... ഇല്ലെങ്കിൽ കഴിയുംവരെ ഫുഡ്‌ വേണ്ടെന്നു കരുതിയാൽ മതി... എനിക്ക് വേണ്ടത് കിട്ടാതെ ഒരാളും ഇവിടം വിട്ട് പുറത്തിറങ്ങില്ല... മനസ്സിലായോ...

യെസ് സർ...

ഡോറിൽ മുട്ടുന്നത് കേട്ട് കയറിവരാൻ പറഞ്ഞു കയറിവന്ന ആളുകളെ കാണിച്ച്

ഇവിടുത്തെ കാര്യങ്ങൾ ചെക്ക് ചെയ്തു തീരും വരെ ഇവരും ഈ ഓഫീസിൽ ഉണ്ടാവും... കമ്പനിയുടെ ലേബർ മുതൽ നിങ്ങളടക്കമുള്ള ആർക്കും ചെക്കിങ് കഴിയുന്നദിവസം വരെ രാജ്യം വിട്ട് പോവാൻ കഴിയില്ല...

മാനേജർ കൊണ്ടുവന്ന് തന്ന ഫയൽ വന്നവരിൽ ഒരുവന്റെ കൈയിൽ കൊടുത്തു

ഞാൻ മുൻപ് തന്ന അഡ്ഡ്രസുകളിൽ ഏതെങ്കിലും കുറവുണ്ടോ എന്ന് നോക്കണം

ശെരി...

ഒക്കെ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തോളൂ...

എല്ലാരും പിരിഞ്ഞു പോയി

💬 Comments

View all comments