Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
തൊട്ടാൽ നഷ്ടപെടുന്ന നിധിയും കൊണ്ട് നടക്കുന്നവളാണ് പെണ്ണെന്ന ധാരണയും എനിക്കില്ല... ആണിന് നഷ്ടപെടാനില്ലാത്ത ഒന്നും പെണ്ണിനും നഷ്ടപെടാനില്ല എന്നാണെന്റെ വിശ്വാസം... പ്രേമമാണെങ്കിൽ വേണ്ടെന്നു പറഞ്ഞത് എനിക്ക് നിന്നോട് പ്രേമം തോന്നിയിട്ടില്ല നിന്റെ മനസിൽ അങ്ങനെ ഒരു ആഗ്രഹം തോന്നി പിന്നെ അതൊരു വലിയ സങ്കടമാവണ്ട എന്നത് കൊണ്ടാണ്...
മുഖത്തേക്ക് നോക്കി കിടന്നുകൊണ്ട്
ഡാ...
മ്മ്...
ഞാൻ നിനക്കൊരുമ്മ തരട്ടെ...
ഹേ...
കഴുത്തിൽ കയ്യിട്ടു കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മവെച്ചവൾ എന്റെ കണ്ണിലേക്കു നോക്കി
യുവർ മൈ ബെസ്റ്റ് ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട്... "ചാഞ്ഞ പച്ചില ചില്ലപ്പടർപ്പിന് താഴെ... വലതുമൽപ്പമാഹാരവും... പാന പാത്രം നിറയും മതിരയും... ഭാവ സാന്ദ്ര മധുരം കവിതയും... ഗാട മൗന വിജനതാലീനമാം ഗാനം... അലോലമലപിച്ചെങ്ങനെ കൂടെ നീയുമുണ്ടെങ്കിൽ... കൊടും വനം പോലും നന്ദനമാണെനിക്കോമനെ..."
ആഹാ... ഇത് ഉമർ കയ്യാമിന്റെ റുഭയ്യാത്തല്ലേ... തിരുനല്ലൂർ കരുണാകരന്റെ ട്രാൻസലേഷൻ...
അതേ... അപ്പൊ ബിസിനസ് കാരന് ഇത്തിരി കാലാ ബോധവുമുണ്ടല്ലേ...
മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്നല്ലേ... എന്റെ പെണ്ണ് ചൊല്ലി കേട്ടിട്ടുണ്ട് ഈ കവിത...
എന്താ പേര്...
ഹേ...
നിന്റെ പെണ്ണിന്റെ പേരെന്താണെന്നു...
അഫി ലെച്ചു റിയ മുത്ത് പ്രിയ... എന്നാ ഞാൻ ഷോട്ടാക്കി വിളിക്കുന്നെ...
ഹേ...
ആ... അഫീഫ യെ അഫി എന്ന് വിളിക്കും ദേവ ലക്ഷ്മിയെ ലെച്ചു എന്നും റിയയെ റിയ മുഹ്സിനയെ മുത്തെന്നും ഹർപ്രീത് സിംഗിന്റെ പ്രിയയെന്നും വിളിക്കും...
ഇതിലരാ ശെരിക്കും നിന്റെ ലവർ...
അഞ്ചുപേരും...
ആരെയാ നീ കെട്ടാൻ പോകുന്നെ...
അഞ്ചുപേരെയും...
ഹേ... അവര് സമ്മതിക്കുമോ...
അവര് മാത്രമല്ല അവരുടെ
💬 Comments
View all comments