0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

അതേ ചിരിയോടെ അഫി വിരലിനാൽ ചൊട്ടി ചൊട്ടി തെളിയിച്ചെടുത്ത ഞരമ്പിലേക്ക് സൂചി പതിയെ കയറ്റി കാറ്റിനെ ഇഞ്ചെക്റ്റ് ചെയ്തു സൂചി പിൻവലിച്ച് അയാളെ നോക്കി സോഫയിലേക്കിരുന്നു മരണ വേദനയാൽ മാഹീൻ‌ദറിന്റെ ആളുടെ കൈ കരുത്തിൽ പിടയാൻ പോലും കഴിയാതെ വിയർത്തൊഴുകുന്ന കാലിയാനെ നോക്കി ഇരുന്നു

കണ്ണുകൾ തുറിച്ചു കൈകാലുകൾ വില്ലിച്ചു പതിയെ ചലനം നഷ്ടപ്പെട്ട് കിടന്ന കാലിയാനിൽ നിന്നും മാഹീന്ദറും കൂട്ടാളികളും പിടിവിട്ടു

മാഹീന്ദർ : തീർന്നു ഭായ്...

അഫി അയാളുടെ പൾസ് നോക്കി

അഫി : മ്മ്...

ബിച്ചു : (അയാളുടെ തുറിച്ചക്കണ്ണുകൾ കൈയാൽ അടച്ചു മഹീന്ദറിനെ നോക്കി) ജോലിക്കാരെല്ലാം എവിടെയാ...

മഹേന്ദർ : സെക്യൂരിറ്റി മുതൽ തോട്ടക്കാരി വരെ എല്ലാരും അകത്തെ മുറിയിലാണ്...

ആരും അറിയാതെ പോലും ഒരക്ഷരം പുറത്ത് പറയരുത്...

മഹേന്ദർ : ഇല്ല ഭായ്... നിങ്ങൾ വന്നത് അവർക്കറിയില്ല... ഇനി അന്വേഷണം വന്നാലും ഞങ്ങൾ വന്നത് പറയാൻ പോലും ഒരു കുട്ടി വാ തുറക്കില്ല...

മ്മ്... ഗണും പിസ്റ്റലും ഒന്നുമിനി വേണ്ട എല്ലാം വണ്ടിയിലുണ്ട്...

തിരികെ വീട്ടിലെത്തുമ്പോ എല്ലാരും പുറത്ത് തന്നെ നോക്കിയിരിപ്പുണ്ട്

അച്ഛൻ : എവിടെ പോയിരുന്നു കാണാതായപ്പോ തിരക്കിവരാനിരിക്കുകയായിരുന്നു...

ബിച്ചു : പോയ വഴിതെറ്റി കുറച്ച് ചുറ്റിപ്പോയി...

അച്ഛൻ : ഞങ്ങളാരെലും വരില്ലായിരുന്നോ...
അതൊന്നും സാരമില്ലെന്നേ...

അഫി ഉറങ്ങികിടക്കുന്ന പ്രിയയുടെ കവിളിൽ ഒഴിൻമെന്റ് തേച്ചുകൊടുത്തു

അമ്മ : ഡോക്ടറവിടെ ഉണ്ടായിരുന്നോ...

അറിയില്ല ഞങ്ങൾ മെഡിക്കൽ ഷോപ്പിൽ മാത്രമേ കയറിയുള്ളൂ... എന്തേ എന്തെങ്കിലും പ്രശ്നമുണ്ടോ... ഉണ്ടെകിൽ അവളോട് പറഞ്ഞോ അവൾ ഡോക്ടറാണ്...

അച്ഛൻ : ഡോക്ടറോ...

ബിച്ചു : എല്ലൊടിക്കുന്ന

💬 Comments

View all comments