Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
കഴിച്ച് കിടനെങ്കിലും ഉറക്കം വന്നില്ല എഴുന്നേറ്റു പുറത്തേക്കിറങ്ങാൻ താഴേക്ക് ചെല്ലുമ്പോ അവളുടെ അച്ഛൻ ഹാളിലെ കട്ടിലിൽ കിടപ്പുണ്ട് വാതിൽ തുറക്കാൻ പോകെ
എവിടെക്കാ...
അവളുടെ അച്ഛന്റെ ചോദ്യം കേട്ട് അയാളെ നോക്കി
കാറ്റ് കൊള്ളാൻ... പുറത്തിറങ്ങി ഒന്ന് നടക്കാമെന്നു കരുതി...
അപ്പോഴേക്കും മുറി തുറന്ന് പുറത്തേക്ക് വന്ന
ചാന്ധിനി : ഞാനും വരാം... നീ നിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം...
മ്മ്...
അവൾ അകത്തേക്ക് പോയതും അഫിയെ വിളിച്ചു
ഉറങ്ങിയോ...
ഇല്ല... ഞങ്ങൾ സംസാരിച്ചു കിടക്കുകയായിരുന്നു...
ഞാൻ നടക്കാൻ പോകുവാ വരുന്നോ...
ഞങ്ങളും വരുന്നു...
ചാന്ധിനിക്കൊപ്പം തേൻമൊഴിയും വന്നപ്പോയെക്കും അഫിയും നൂറയും വന്നു
ഞങ്ങൾ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി അല്പം നടന്ന് ഒരു മരച്ചുവട്ടിലായി ഇരുന്നു കുറച്ചുസമയത്തിനുശേഷം അവർക്കരികിൽ നിന്നും എഴുനേറ്റ് മാറി നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു
ചാന്ധിനീ...
അവളെനെ നോക്കി
ഈ നാടെന്താ ഇങ്ങനെ... ആണുങ്ങളാണേൽ ഏതു സമയവും ഗൗരവം നിറഞ്ഞ മുഖം... പെണുങ്ങളാണെൽ ശോകഭാവം... പലർക്കും കൈയോ കാലോ ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്... കുട്ടികൾക്ക് പോലും നല്ല വസ്ത്രങ്ങളില്ല... ആരുടെ മുഖത്തും സന്തോഷമില്ല... ആരും സ്നേഹത്തോടെ സംസാരിക്കുന്നില്ല... ഞങ്ങളെ എന്തോ അന്യ ഗ്രഹ ജീവികളെ പോലെയാണ് ഇവിടെ എല്ലാരും നോക്കുന്നത്... ഇവിടുത്തെ മനുഷ്യരൊന്നും ചിരിക്കില്ലേ... എന്താ ഇവിടുത്തെ പ്രശ്നം...
പ്രശ്നമെന്താണെന്നൊന്നും എനിക്കറിയില്ല... ഇവിടെ രണ്ട് ഗ്രാമങ്ങളിൽ ഉള്ളവർ തമ്മിൽ വർഷങ്ങളായി പ്രശ്നങ്ങളുണ്ട്... പരസ്പരം വെട്ടും കുത്തും തന്നെ ആണ് എപ്പോഴും... ഈ ഗ്രാമത്തിലുള്ളവർ അടുത്ത ഗ്രാമത്തിലേക്ക് പോയാൽ അവിടെയുള്ളവർ കൊല്ലും അവിടെയുള്ളവർ ഇങ്ങോട്ട് വന്നാൽ ഇവിടെയുള്ളവർ കൊല്ലും അതുകൊണ്ട് രണ്ട് ഗ്രാമത്തിലുള്ളവരും
💬 Comments
View all comments