0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

കാണില്ല... (എന്ന് അൽപ്പം ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് മിറർ നിവർത്താൻ മിററിൽ കൈ വെച്ചു)

സൈഡ് മിററിൽ കാണുന്നില്ലേ അത് മതി സെന്റർ മിറർ നിവർത്തണ്ട...

മിററിൽ നിന്നും കൈ എടുത്തുകൊണ്ട് എന്നോടുള്ള ദേഷ്യം ആക്സിലറേറ്ററിൽ തീർക്കാൻ അമർത്തി ചവിട്ടിയതും വണ്ടി റൈസ് ആയി സ്പീഡ് കൂടി

സികിന്ദർ... അറുപതിന്റെ റോടാണ് ക്യാമറ അടിച്ചാൽ നിന്റെ സാലറിയിൽ നിന്നും കട്ട് ചെയ്യും...

വേകം കുറച്ച അവൻ എന്നെ മനസിൽ തെറിവിളിക്കുകയാണെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്

എ ടി എമ്മിൽ കയറണം...

ആ...

അവൻ വണ്ടി എ ടി എമ്മിനു മുന്നിൽ നിർത്തി ഞാൻ ആയിരം റിയാൽ എടുത്ത് ഫ്ലൈറ്റിൽ നിന്നും ഒന്നും കഴിക്കാതെ ഉറങ്ങിയത് കൊണ്ടു വിശപ്പുള്ളതിനാൽ അടുത്തുള്ള കടയിൽ കയറി ഒരു വിത്ത്‌ ഔട്ട് സുലൈമാനിയും ഒരു കറക്കും ഒരു കോഫിയും മൂന്നു സാന്റ് വിച്ചും ഓർഡർ ചെയ്ത് പേ ചെയ്തു വണ്ടിയിൽ തരാൻ പറഞ്ഞു വണ്ടിയിൽ വന്നിരുന്നു അവന്റെ മുഖം കടന്നലു കുത്തിയപോലുണ്ട് അത് മൈന്റ് ചെയ്യാതെ സീറ്റ്‌ ബെൽറ്റും വലിച്ചിട്ടു ലാപ്പെടുത്തു കുത്തികൊണ്ടിരിക്കെ ഓർഡർ ചെയ്ത ഫുഡ്‌ വന്നു ലാപ്പ് പുറകിലെ സീറ്റിലേക്ക് വെച്ച് മൂന്നുപേരും ഭക്ഷണം കഴിച്ചു വണ്ടി എടുത്തതും നൂറയെ നോക്കി

ലാപ്പ്...

അവൾ ലാപ്പ് എടുത്തു തന്നു ഞാൻ വീണ്ടും ലാപ്പിൽ കുത്തികൊണ്ടിരുന്നു വണ്ടി വീടിനരികിൽ എത്താറായതും ആനിനെ വിളിച്ച് ഗേറ്റ് തുറക്കാൻ പറഞ്ഞു ലാപ്പ് മടക്കി ബാഗിൽ വെച്ചു

തുറന്നിട്ട ഗേറ്റിലൂടെ അകത്ത് കടക്കുമ്പോ ആനും മിഷേലും സിയയും മുറ്റത്ത് തന്നെ ഉണ്ട് വണ്ടിയിൽ നിന്നിറങ്ങി നൂറ

💬 Comments

View all comments