0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

നിൽക്കേ അൽതു അരികിലേക്ക് വന്നു

ചന്ദ്രേട്ടനും രാജേട്ടനും ഫാമിലിയും ഒക്കെ വന്നിട്ടുണ്ട്... നീ കണ്ടില്ലേ...

ഇല്ല... എവിടെ...

ചോദിച്ചുകൊണ്ട് മുറ്റത്തേക്ക് ചെല്ലേ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ ചന്ദ്രേട്ടനും ശരധേച്ചിയും ശ്യാമയും ശ്യാമും രാജേട്ടനും ലീലേച്ചിയും അരുണും അഞ്ജലിയും എല്ലാം ഇരിക്കുന്നു അവർക്കരികിലേക്ക് ചെന്നു

എപ്പോയെത്തി...

ചന്ദ്രേട്ടൻ : വന്നിട്ടൊരു മണിക്കൂറായി...

യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു...

ചന്ദ്രേട്ടൻ : കുഴപ്പമില്ലായിരുന്നു...

ശരധേച്ചി : നീ ഒന്നൂടെ ഉഴരവും തടിയും നിറവുമൊക്കെ കൂടിയല്ലോ...

ഇവരും അങ്ങ് വലുതായി... അല്ല നിങ്ങളെല്ലാം എന്താ പഠിക്കുന്നെ...

ശ്യാമ : ഞാൻ ബി എസ്സ്ഇ കെമിസ്ട്രി ഇവൻ (ശ്യാം) മെക്കാനിക്കൽ എന്ജനിയറിങ്ങ് ഇവള് ബി ഏ മലയാളം അരുണേട്ടൻ മിലിട്ടറിയിലാ...

ആഹാ.. എല്ലാരും ഉഷാറാല്ലെ...

അഞ്ജലി : അടിപൊളി...

ചന്ദ്രേട്ടൻ : എന്തൊക്കെയാ നിന്റെ വിശേഷം... നീ ഇപ്പൊ എന്താ പരിപാടി...

ഞാനിപ്പോ ഖത്തറിലാ...

രാജേട്ടൻ : അഫി എവിടെ...

അവളിവിടുണ്ട് ഇപ്പൊ അകത്തേക്ക് പോയേ ഉള്ളൂ നിങ്ങള് കണ്ടില്ലേ... നിക്ക് ഞാൻ വിളിക്കാം...

ഫോണെടുത്തു അഫിയെ വിളിച്ചു

നീ ഒന്ന് പുറത്തേക്ക് വന്നേ ഇവിടെ കുറച്ച് പ്രധാനപെട്ട ആൾകാര് വന്നിട്ടുണ്ട്...

ഇപ്പൊ വരാം...

രാജേട്ടൻ : (തോളിൽ തല്ലികൊണ്ട്) പ്രധാനപെട്ട ആൾക്കാരായിട്ടാണോ ഞങ്ങളെ കല്യാണം വിളിക്കാഞ്ഞേ...

സത്യം പറയാലോ... എടുപ്പിടീന്നായിരുന്നു നിശ്ചയം അത് കഴിഞ്ഞ് പെട്ടന്ന് തന്നെ കല്യാണവും ആയി ഇന്ന് കാലത്ത് ആറുമണികഴിഞ്ഞാൽ അഞ്ച് വർഷം കഴിഞ്ഞേ ഇവർക്ക് പറ്റിയ മുഹൂർത്തമുള്ളൂ... ഞാൻ കഴിഞ്ഞ ദിവസം വന്നേ ഉള്ളൂ...

അഫി : അള്ളോഹ്... ഇതാരൊക്കെയാ... ഇതെപ്പോ വന്നു...

ലീലേച്ചി : ഞങ്ങള് വന്നിട്ട് കുറേ

💬 Comments

View all comments