0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

പോയതും

ബിച്ചൂ...

അവനെന്നെ നോക്കി

ഭക്ഷണം കഴിക്കാം വാ...

അവരെയും കൂട്ടി ഭക്ഷണം വിളമ്പുന്നിടത്തേക്ക് നടന്നു

ടേബിളിൽ ഇലകളും സ്റ്റീൽ ഗ്ലാസുകളും നിരന്നു ഓരോ വരിയിലും ഓരോരുത്തർ കൈയിലെ സാനിലുള്ള അവിലും മലരും തേങ്ങയും ശർക്കരയും മുന്തിരിയും(കിസ്മിസ്സ്) നുറുക്കിയിട്ട ചെറിയുള്ളിയും ജീരകവും ചേർത്തു കുഴച്ചെടുത്തത് കോരി ഇലകളിൽ വിളമ്പി

പിറകെ വന്ന ആള് കൂടയിൽ നിന്നും ചെറുപഴം ഓരോരുത്തരുടെ ഇലയിലേക്കും വെച്ചു

കഴിച്ചു കഴിഞ്ഞതും ഇലകൾ മാറ്റി സ്റ്റീൽ പ്ളേറ്റിൽ ദോശയും ഇഡലിയും വടയും കപ്പുകളിൽ ചട്ണികളും സാമ്പാറും എത്തി

ചായയും കാപ്പിയുമായി പിറകെ വന്നവർ ചായവേണ്ടവർക്ക് ചായയും കാപ്പി വേണ്ടവർക്ക് കാപ്പിയും നൽകി

ചേട്ടാ... നമുക്കിറങ്ങാം അവര് എത്തുംമുൻപങ്ങെത്തണ്ടേ...

ശെരി...

അവരോട് യാത്രപറഞ്ഞു ഞാനും ലച്ചുവും ഇറങ്ങെ പെണ്ണുങ്ങളും ഉമ്മയും ഇത്തമാരും സിസിലിയേച്ചിയും സഫിയച്ചയും സറീനചയ്യും ലിൻസിയേച്ചിയും ഉമ്മച്ചിയും അമ്മയും അമ്മുവും അച്ചുവും കൂടെ ഇറങ്ങി

വീട്ടിൽ ചെന്നു കാത്തു നിൽക്കെ അവരെത്തിയത് കണ്ട് ലെച്ചു നിലവിളക്കു കത്തിച്ചു ഞാനും പെണ്ണുങ്ങളും മുറ്റത്തേക്കിറങ്ങെ ലെച്ചു നിലവിളക്കുമായി വീടിന്റെ പടി(സ്റ്റെപ്പിൽ നിന്നു)

അമയയുടെ കൂടെവന്ന വീട്ടുകാരെ സ്വീകരിച്ചു വരവേൽക്കെ ലെച്ചു കൈയിലെ വിളക്ക് അമയയുടെ കൈയിലേക്ക് കൊടുത്തു ആരതി ഉഴിഞ്ഞു

ലെച്ചു : വലതുകാൽ വെച്ചു കയറിക്കോ...

അവൾ അകത്തേക്ക് കയറി ആളുകളെ ഒക്കെ ഇരുത്തി ചെക്കന്മാർ വന്നവർക്ക് ജ്യൂസ് കൊണ്ടുകൊടുത്തു

എല്ലാരിലും നിറഞ്ഞ സന്തോഷം തന്നെ വന്നവരോട് സംസാരിച്ചുകൊണ്ട് ചുറ്റിതിരിയെ ഇടക്ക് വെപ്പ് പുരയിൽ ചെന്ന് നോക്കാനും മറന്നില്ല

എല്ലാവരെയും ഭക്ഷണം കഴിക്കാൻ ഇരുത്തി ടേബിളിന് മുകളിൽ പേപ്പറുകൾ വിരിച്ചപിറകെ നാക്കില(വാഴയിലയുടെ അറ്റത്തെ പീസ്)യിട്ടു സ്റ്റീൽ

💬 Comments

View all comments