0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

സ്കാനറിലും വിരലും പതിപ്പിച്ചു കഴിഞ്ഞതും ആദ്യ ഗഡു എഗ്രിമെന്റ്ഇൽ കാണിച്ച അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു

ക്യാഷ് ട്രാൻസ്ഫർ ആയിട്ടുണ്ട്

ശെരി...

അവിടെനിന്നും ഇറങ്ങി പുറത്ത് നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ പുറകിലെ സീറ്റിലേക്ക് നൂറയും ഞാനും കയറി വണ്ടി എയർപോർട്ടിൽ ചെന്നു നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങി ലഗേജ് എന്നുപറയാൻ ആകെ ഉള്ള രണ്ട് ട്രോളി ബാഗും വണ്ടിയിൽ നിന്നിറക്കി ഞങ്ങൾക്കടുത്തു കൊണ്ടുവന്ന ഡ്രൈവർക്ക് അൻപത് ദിനാർ കൊടുത്തു വണ്ടി ഗസ്റ്റ്‌ ഹൌസിൽ ഇട്ടാൽ മതി എന്ന് പറഞ്ഞു നാട്ടിലേക്കുള്ള പ്ലെയിൻ കയറി എയർപോർട്ടിൽ വന്നിറങ്ങി പുറത്തേക്ക് നടക്കെ അബ്‌ദുല്ലയെ വിളിച്ചു

അസ്സലാമു അലൈകും മുദീർ...

വ അലൈകും അസ്സലാം മുദീറുൽ അക്ബർ...

യാത്ര എങ്ങനെ ഉണ്ടായിരുന്നു...

സുഖമായിരുന്നു... നിന്റെ വ്ലോഗർ ഫ്രണ്ടിനോട് എന്റെ ഒരു നന്ദി അറിയിക്കണം... അവന്റെ ഫാൻ എഗ്രിമെന്റ് രെജിസ്ട്രേഷൻ ഒരു തടസവുമില്ലാതെ വേകം തീർത്തുതന്നു...

അവൻ നിന്റെ നാട്ടിൽ ഒരു സ്ക്രിപ്റ്റ് ഷൂട്ട്‌ ചെയ്യാൻ ഹെല്പ് ചോദിക്കാൻ മിക്കവാറും നിന്നെ വിളിക്കും അപ്പൊ നീ തന്നെ ഇതിനുള്ള നന്ദിയും കൊടുത്ത് അതിനുള്ള താങ്ക്സ് വാങ്ങിക്കോ...

എങ്കി നിങ്ങളും വാടാ... ഞാൻ പറഞ്ഞില്ലേ കല്യാണതിനേക്ക് വരാൻ...

നോക്കട്ടെ നടക്കുമോ എന്നറിയില്ല... ഉപ്പ ഒരു കൺസ്ട്രക്ഷൻ എന്നെ ഏല്പിച്ചിരിക്കുകയാ...

നോക്ക് വന്നാൽ സന്തോഷം...

കുറച്ചു സമയം കൂടെ സംസാരിച്ച് ഫോൺ വെച്ചു

ടാക്സി പിടിച്ചു നാട്ടിലേക്ക് തിരിച്ചു ബാബ താമസിക്കുന്ന വീട്ടിൽ എത്തി ടാക്സികാരനെ പറഞ്ഞുവിട്ടു ബാബയെയും മാമയേയുമെല്ലാംകണ്ട് സംസാരിച്ച് റംഷാതിനൊപ്പം വീട്ടിലേക്ക് തിരിച്ചു

എങ്ങനെ ഉണ്ട് നിന്റെ പുതിയ ഖഫീൽ...

നല്ലതാ ഇക്കാ... ചൊറിയലും അങ്ങനെ ഉള്ള ഒരു പ്രശ്നവും ഇല്ല...

ഹാപ്പി അല്ലേ...

പറയാനുണ്ടോ...

അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുത്...

ഇല്ലിക്കാ...

നിന്റെ മോൾ എന്ത് പറയുന്നു...

മോളും വൈഫും ഉപ്പയും ഉമ്മയും എല്ലാം ഹാപ്പിയാണ്...സയിദ് ഇവിടെയെല്ലാം നിങ്ങള് പാരവെച്ചവന്റെ പണി കളഞ്ഞെന്നു പറഞ്ഞു നടപ്പുണ്ടായിരുന്നു... അപ്പൊ ഞാൻ വീട്ടിലും എന്നോട് പറയുന്നവരോടും നടന്ന സംഭവം എല്ലാം പറഞ്ഞു... പക്ഷേ നിങ്ങളാ ജോബ് വേക്കൻസിയുടെ കാര്യം അറിയിക്കുംവരെ അത് തന്നെയായിരുന്നു നാട്ടിൽ സംസാരം...

മ്മ്... അതൊന്നും പ്രശ്നമല്ലടോ...

വീട്ടിലെത്തി എന്നെ ഇറക്കി അവൻപോയി ഭാഗുമായി അകത്തേക്ക് കയറുവാൻ തുടങ്ങേ അങ്ങോട്ട് വന്ന ഫൗസിയയോട് ചിരിയോടെ

എന്താ വിശേഷം...

സുഖം... എല്ലാരും ബിച്ചുവിന്റെ വീട്ടിൽ പോയിരിക്കുകയാ...

മ്മ്... നിങ്ങളെന്തെ പോവാഞ്ഞേ...

പണിക്കാരുള്ളതല്ലേ... പിന്നെ ഇവിടുള്ള ജീവികൾക്കൊക്കെ തിന്നാനും കുടിക്കാനും കൊടുക്കണ്ടേ...

അതിനവക്ക്

💬 Comments

View all comments