Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഈ കമ്പനിയുടെ ഓണർമാരിൽ ഒരാൾ ആണ്... നിങ്ങളിൽ ചിലരൊക്കെ എന്നെ കണ്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഞാൻ അപരിചിതൻ ആണെന്നറിയാം... (എന്റെ തോളിൽ കൈ ഇട്ടു) ഇത് ഷെബിൻ അഹമ്മദ് ഈ കമ്പനിയുടെ ഓണർമാരിൽ ഒരാളും എന്റെ സഹോദരനും ആണ് മാത്രമല്ല ഷെബി ഒരു മലബാറി കൂടിയാണ്... നമ്മൾ ഇന്ന് ഒരുമിച്ച് കൂടിയിരിക്കുന്നതിന്റെ ഉദ്ദേശവും മറ്റു കാര്യങ്ങളും ഷെബി നിങ്ങളോട് പറയും... ഷെബി നിങ്ങളോട് സംസാരിക്കുന്നതാണ്...
(മൈക്ക് വാങ്ങി ക്യാമറകളിലേക്കും ആളുകളെയും നോക്കി ചിരിച്ചു) നമ്മളിന്നു കൂടിയിരിക്കുന്നത് ഇതുവരെ കമ്പനിയോട് ഒരു കളവു പോലും ചെയ്യാത്ത ആളുകൾ ആണ് ഫിഷിങ് കമ്പനിയിൽ ഉള്ളത് ആയതിനാൽ നോൺ കറപ്റ്റഡ് ആയ നിങ്ങളെ അഭിനന്ദിക്കാൻ ആണെന്ന് മുൻപേ തന്നെ പറഞ്ഞുവല്ലോ (പറഞ്ഞു നിർത്തി മുന്നിൽ നിൽക്കുന്നവരുടെയും സ്ക്രീനിൽ തെളിഞ്ഞവരുടെയും മുഖത്തെ സന്തോഷം നോക്കി) എന്നാൽ നമ്മുടെ ഫിഷിങ് കമ്പനിയിൽ നിന്നും വർഷങ്ങളായി കളവു നടത്തി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ചിലർ നിങ്ങൾക്കിടയിൽ ഉള്ളതിനാൽ അവരെ തുറന്നു കാണിക്കാനും വേണ്ടുന്ന നടപടി എടുക്കാനും വേണ്ടിയും കൂടെയാണ് ഇന്ന് നമ്മൾ കൂടിയിരിക്കുന്നത്... (പലരുടെയും മുഖത്തെ ചോര വാർന്നത് നോക്കി ചിരിയോടെ) ഇതുവരെ നമുക്കിടയിൽ നിന്നുകൊണ്ട് നമ്മൾ പോലുമറിയാതെ കളവു നടത്തിയവരുടെ ഗൾഫിലേക്ക് വരും മുൻപ് നാട്ടിൽ ഉണ്ടായിരുന്ന സ്വത്ത് വിവരങ്ങൾ മുതൽ ഇന്നുള്ള സ്വത്ത് വിവരങ്ങളും നടത്തുന്ന കളവുകളുടെ വീഡിയോ ഓഡിയോ പേപ്പർ ഓൺലൈൻ രേഖകളും കളവു നടത്തിയ രീതികളും കളവു കണ്ടുപിടിച്ച ദിവസം മുതൽ പാരലാലായി കട്ടുണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങളിൽ നടത്തിയ കച്ചവടത്തിന്റെ കണക്കുകളും ഇതിന്റെ എല്ലാം തലയായ വഹാബിന്റെ
💬 Comments
View all comments