Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
എല്ലാരുടെയും മുഖം വിളറി ഞങ്ങൾ എന്തു പറയണം എന്നറിയാതെ നിന്നു സന്തോഷം നിറഞ്ഞുനിന്ന അന്തരീക്ഷം ശോകത്തിലേക്ക് വഴിമാറി. എനിക്കവനെ ഒറ്റ ചവിട്ടിനു കൊന്നുകളയാനുള്ള ദേഷ്യം തോന്നി അവരുടെ മുനിലിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ അയാളുടെ ഒറ്റ വാജഗത്തിൽ എല്ലാവരും നിശബ്ദമായി ദാസനെ തറപ്പിച്ചു നോക്കി മുഖത്തെ ദേഷ്യം വെച്ചുപിടിപ്പിച്ച പുഞ്ചിരി കൊണ്ട് മറച്ചുപിടിച്ചു എല്ലാവരെയും നോക്കി കൈ കൂപ്പി
ക്ഷമിക്കണം ഇയാളെ കൂട്ടി വന്നത് ഞങ്ങളുടെ തെറ്റാ... ചെക്കന്റെ അച്ഛൻ പെങ്ങളെ ഭർത്താവായത്കൊണ്ട് കൂടെ കൂട്ടിയതാ ബുദ്ധി വളർച്ചയില്ലാത്ത ആളാ നിങ്ങളൊന്നും മനസിൽ വെക്കല്ലേ...ഇയാൾ പറഞ്ഞതിന് ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു...
കൈ കൂപ്പി നിൽക്കെ തൊമ്മിച്ചനും മൊഴിദിൻകയും സജിയേട്ടനും അവരോട് മാപ്പ് പറയെ വാതിൽക്കൽ നിൽക്കുന്ന അമയയെ കാണെ ഉരുകി ഒലിച്ചില്ലാതാവുന്ന പോലെ അവളുടെ മുഖത്ത് പോലും നോക്കാൻ കഴിയാതെ തല കുനിച്ചു നിൽക്കെ തൊട്ട് മുന്നിൽ വന്നു നിന്ന അമയ എന്നെ നോക്കി
അവിടെ ആര് എന്ത് പറയുന്നു എന്ത് കരുതുന്നു എന്നത് എനിക്ക് പ്രശ്നമല്ല നിങ്ങളും ദേവിയമ്മയും ബിച്ചുഏട്ടനും എന്നെ പറ്റി എന്തെങ്കിലും മോശമായി കരുതിയാലേ എനിക്ക് പ്രശ്നമുള്ളൂ ഏതോ നായ കുരചെന്നുകരുതി നമുക്കെന്ത് പറ്റാനാ... നിങ്ങളാരെ മുന്നിലും താഴെണ്ട അത് ഏട്ടനും എനിക്കും ദേവിമ്മക്കും ആർക്കും ഇഷ്ടമല്ല...
മുന്നിൽ നിന്ന് പറയുന്നവളേ ചേർത്തുനിർത്തി
സത്യമായും ഇനി എന്റെ മോളെപ്പറ്റി ആരും എന്തിനെങ്കിലും കുറവുള്ളവൾ എന്ന് കേൾക്കയോ കേൾക്കാതെയോ പറയില്ല...
അവളെ വിട്ട് ചായയും എടുത്ത് സാവിത്രി ചേച്ചിയെ വിളിച്ചു പുറത്തേക്കിറങ്ങി
ചേച്ചീ... സോറി...
നീ അത് വിടെടാ... അങ്ങേരുടെ സ്വഭാവം ആദ്യം മുതലേ ഞങ്ങൾക്കറിയുന്നതല്ലേ...
പേഴ്‌സ് എടുത്ത് എടിഎം കാർഡ് ചേച്ചിക്ക് നേരെ നീട്ടി
എന്തിനാ... അതിന്റെ ഒന്നും ആവശ്യമില്ല...
ആവശ്യമുണ്ട്... ചേച്ചി എന്നെ ആങ്ങള ആയല്ലേ കാണുന്നെ...
അതേ...
എങ്കി അവളെന്റെ മരുമകളല്ലേ... എന്റെ മരുമോളുടെ കല്യാണതിന് ഒരു കുറവും വരരുത് എന്നെനിക്ക് നിർബന്ധമുണ്ട്...
ചേച്ചിയുടെ കൈ പിടിച്ചു കാർഡ് കൈയിൽ വെച്ചുകൊടുത്തു
പത്തെ പത്താണ് പിൻ നമ്പർ എന്താവശ്യമുണ്ടെങ്കിലും അതിൽ നിന്ന് പൈസ എടുത്തോ...
എടാ അത്...
ബിച്ചു
💬 Comments
View all comments