0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ടെൻഷനാവണ്ട പ്രിയയും റിയയും മുത്തും അവളുടെ കൂടെതന്നെ ഉണ്ടാവും ഞാനവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്...

മ്മ്... ഇത്തൂസേ...

മ്മ്...

ഹാപ്പിയല്ലേ...

അവളെനെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു കവിളിൽ ഉമ്മവെച്ചു

നീ ഇങ്ങനെ ഇടയ്ക്കിടെ ചോദിക്കണ്ട ഞാൻ ഹാപ്പിയാണ്...

ക്ലാസ്സ്‌ ഒക്കെ എന്താ അവസ്ഥ...

കുഴപ്പമില്ലെന്നാ തോന്നുന്നേ... കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിൽ എൺപത് ശതമാനം മാർക്കുണ്ട്...

ക്ലാസ്സിൽ ഇങ്ങനെ ലീവ് ആക്കുന്നതിനു പ്രശ്നമൊന്നുമില്ലല്ലോ...

എന്ത് പ്രശ്നം... പഠിക്കാനുള്ളത് പഠിച്ചാൽ പോരേ...

ഇതാണ് എന്റെ ഇത്തൂസ്...

അതൊക്കെ അവിടെ നിക്കട്ടെ നീ നാളെ മക്കളെ സ്കൂളിൽ പോണം...

എന്തേ മീറ്റിങ് ആണോ...

മീറ്റിങ് അല്ല നിന്നെ ഒന്നങ്ങോട്ട് പറഞ്ഞുവിടാൻ ഏച് എം വിളിച്ചു പറഞ്ഞിരുന്നു...

നീ ഇവിടില്ലെന്നും വന്നാൽ അങ്ങോട്ട് വിടമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്...

അപ്പൊ നീ വരുന്നില്ലേ...

എനിക്ക് ക്ലാസിൽ പോവണ്ടേ... കല്യാണത്തിനു രണ്ട് ദിവസം ലീവ് ആക്കാൻ ഉള്ളതാ...

മ്മ്...

ഡാ...

മ്മ്...

വേറൊരു വണ്ടിയില്ലായിരുന്നോ ഒരുദിവസം ഞാൻ കോളേജിൽ പോയത്...

ആ... എന്തേ ആ വണ്ടി വേണോ...

അതല്ല അന്നു എനേം കൊണ്ടുകോളേജിൽ പോവുകേം പിറ്റേന്ന് ആവണ്ടിയും കൊണ്ട് പോവുകയും ചെയ്തില്ലേ അതാരാ...

അതാണോ... അത് ഗിരി...

പേരെനിക്കും അറിയാം അതാരാണ്...

അസുഹൈലിന്റെ ശിഷ്യനാ... എന്തേ...

അല്ല അവനെ കണ്ടപ്പോ തൊട്ട് ലക്ഷ്മി വല്ലാത്ത ടെൻഷനിൽ ആയിരുന്നു അവൻ വണ്ടിയും എടുത്തിവിടുന്നു പോയപ്പോ തൊട്ട് ഇവിടെ ഒരേ ഇരിപ്പായിരുന്നു. അവൾക്കെങ്ങനെ അവനെ അറിയാം...

അതിന് മുൻപൊരു പ്രശ്നത്തിൽ അവളവനെ ഞങ്ങളോടൊപ്പം കണ്ടിരുന്നു...

മ്മ്... അന്ന് അത് കഴിഞ്ഞു നിന്നെ തനിച്ചൊന്നു കിട്ടാഞ്ഞത് കൊണ്ടാ ചോദിക്കാഞ്ഞേ...

മ്മ്... ഉറങ്ങണ്ടേ...

💬 Comments

View all comments