0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

മുറ്റത്ത് നിൽപ്പുണ്ട്

അഫി : എന്താ വൈകിയേ...

ചന്ദ്രേട്ടനെ കണ്ട് നിന്നുപോയി...

മുത്ത് : അവരുണ്ട് പറമ്പിലേക്ക് പോയിക്ക്...

വാഴയിലൂടെ നടക്കെ ലച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു

എവിടെ...

ജാതി ചുവട്ടിലുണ്ട്....

ഫോൺകട്ട് ചെയ്ത് ജാതി ചുവട് ലക്ഷ്യമാക്കി ഒറ്റ ഓട്ടമായിരുന്നു അവിടെ എത്തും മുൻപ് ഓട്ടം നിർത്തി ഫോൺ അരയിലേക്ക് തിരുകി നടന്നു

നിങ്ങളിവിടെ നിൽക്കുവായിരുന്നോ...

പറയുമ്പോയേക്കും നൂറ ഓടിവന്ന് നെഞ്ചിൽ ചേർന്ന് ഇറുക്കെ കെട്ടിപിടിച്ചു

ഇരുകൈകളാലും അവളെ ചേർത്തുപിടിച്ചു കുറച്ചുസമയം അനങ്ങാതെ നിന്നശേഷം തലയുയർത്തി എന്നെ നോക്കി മുഖം മുഴുവനും ഭ്രാന്തമായി ഉമ്മവെക്കാൻ തുടങ്ങി

അവളുടെ മുഖം മുഴുവൻ ഉമ്മവെച്ചവളെ ചേർത്തുപിടിച്ച് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു

നൂറാ...

ഐ മിസ്സ്‌ യൂ മജ്നൂ... ഉച്ചക്ക് കഴിക്കാൻ എങ്കിലും നീ വരുമെന്ന് കരുതി...

ഡ്രെസ്സെടുക്കാൻ പോയതായിരുന്നു... കല്യാണമല്ലേ കുറേ പണിയുണ്ട്...

മ്മ്...

നിന്നെ ഞാൻ ഇപ്പൊ വിളിച്ചത് കാണാൻ മാത്രമല്ല...

പിന്നേ...

നിനക്ക് തരാൻ എന്നെ ഏല്പിച്ചൊരു സാധനം എന്റെ കയ്യിലുണ്ടെന്ന് പറഞ്ഞില്ലേ അത്...

എന്താ...

അത് ഞാൻ കാണിക്കാം കണ്ണടക്ക്

ഈ ഇരുട്ടിൽ കണ്ണുകൂടെ അടക്കണോ...

അടക്കണം...

അവൾ കണ്ണടച്ചതും അരയിലെ ജ്വൽ ബോക്സിൽ നിന്നും ലോക്കറ്റിൽ ചുവന്ന മാണിക്യം പതിപ്പിച്ച മാല അവളുടെ കഴുത്തിലിട്ടു

ഇനി കണ്ണ് തുറന്നോ...

അവളെനെ നോക്കി

ഇതെന്താ മാലയൊക്കെ...

അതിലെ കല്ല് അതൊരു മാണിക്യമാണ് പ്രൈസ് ലെസ്സ്... കൗമാരം മുതൽ ഒരു പുരുഷനെ മനസിൽ ചുമക്കുന്ന നാഖ മിഴിയുള്ള ആയില്ല്യം നാളിൽ ജനിച്ച പെണ്ണിന് മാത്രം ധരിക്കാൻ പറ്റുന്നത്... മറ്റാരുടെയോ കൈയിലും ആ കല്ല് നിലനിൽക്കില്ല മറ്റാരെങ്കിലും അത് കൈവശപ്പെടുത്തിയാൽ അവർക്ക് സർപ്പദോഷമുണ്ടാവും...

അവൾ ഫോൺ ലൈറ്റ് കൂടെ അടിച്ചു ലോക്കറ്റിലേക്ക് നോക്കി

മജ്നൂ...

അവളെ ചേർത്തുപിടിച്ചു ചെവിയിൽ സ്വകാര്യമായി അറബിയിൽ

എനിക്കറിയാം നിന്റെ പേടി ഒന്നും പറയണ്ട മറ്റാരും അറിയണ്ട... ഒറ്റക്കാക്കില്ല...

മ്മ്... (മൂളിക്കൊണ്ട് അവളെനെ ഇറുക്കെ പിടിച്ചു)

ലെച്ചുവിനെ ചേർത്തുപിടിച്ചൊരുമ്മ കൊടുത്ത് അവരെ പറഞ്ഞുവിട്ടു പിറകെ ചെന്നു

ചന്ദ്രേട്ടനെ വിളിച്ചൽപ്പം മാറിനിന്നു

എന്താടാ...

അല്ല കല്യാണമായൊണ്ട് ഇപ്പൊ ഒന്ന രണ്ടാഴ്ചയായി വീട്ടിൽ പണിയൊന്നുമില്ലല്ലോ... പുറത്ത് പണിയുണ്ടോ...

ഞങ്ങളിപ്പോ

💬 Comments

View all comments