Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
പുറത്തൊക്കെ പോയാൽ മതി...
അതാ നല്ലത്...
നൂറ : മ്മ്...
അഫി : ഇക്കയെ ചോദിച്ചപ്പോ നാട്ടിലില്ലെന്നാ പറഞ്ഞേ...
ബാബയുടെ വീട്ടിൽ ചെല്ലേ ബാബയും മാമയും വീടിനുമ്മറത്തിരിപ്പുണ്ട് കോലയിലേക്ക് കയറിക്കൊണ്ട്
അസ്സലാമുഅലൈക്കും...
ബാബ : വ അലൈകും അസ്സലാം... നീ എപ്പോ വന്നു
ഇന്നുവന്നെ ഉള്ളൂ... ബാബക്ക് സുഖമല്ലേ...
ബാബ : അൽഹംദുലില്ലാഹ്... സുഖം...
എല്ലാവരും അകത്തേക്ക് പോയി അല്പം കഴിഞ്ഞ് തേൻമൊഴി ജ്യൂസുമായി അങ്ങോട്ട് വന്നു ഞങ്ങൾക്ക് തന്നു
റംഷാദ് ഒക്കെ അല്ലേ...
ബാബ : അവൻ നല്ലതാ... എല്ലാകാര്യവും പറയാതെ അറിഞ്ഞു ചെയ്യുന്നുണ്ട്... പോവുമ്പോ അവനെയും കൊണ്ടുപോയാലോ എന്നാലോചിക്കുകയാണ്...
സിക്കിന്ദർ പോയതുകൊണ്ട് എന്തായാലും ഒരു ഡ്രൈവർ വേണ്ടേ...
ബാബ : സിക്കിന്ദർ എവിടെപ്പോയി...
അവനു നാട്ടിൽ പോണം ഇനി തിരിച്ചുവരില്ല എന്ന് പറഞ്ഞപ്പോ ഞാൻ പോയ്കൊള്ളാൻ പറഞ്ഞു... (ബാബയുടെ മുഖത്തുനോക്കാതെ പറഞ്ഞു തീർത്തു ബാബയെ നോക്കി)
ബാബ : അവൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ...
സാരമില്ല പോവുന്നവര് പോട്ടേ... നമ്മളെ ഇന്ന് വേണ്ടാത്തവരെ നമുക്ക് ഇന്നലെ തന്നെ വേണ്ട...
ബാബ : അവന്റെ ശമ്പളമൊക്കെ കൊടുത്തിരുന്നോ...
അതൊക്കെ കൊടുത്തു...
ബാബ : വർഷങ്ങളായി നമ്മുടെ വീട്ടിൽ ജോലിചെയ്തതല്ലേ പോവും മുൻപ് കാര്യമായി എന്തെങ്കിലും കൊടുക്കണമായിരുന്നു...
കാര്യമായിതന്നേ അവനു വേണ്ടത് ആയിട്ടുണ്ട്... ഖാലിദിനോട് ഞാൻ പറഞ്ഞിരുന്നു...
ബാബ : ഞാൻ അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ഞാനും കൂടെ കൊടുക്കാമായിരുന്നു...
ബാബ കൊടുക്കേണ്ടതും ഞാൻ കൊടുത്തിട്ടുണ്ട് ഇനി അതൊന്നും ആലോചിച്ചു ടെൻഷനാവണ്ട...
ബാബ : മോനേ...
എന്താ ബാബാ...
ബാബ : നീ ഞങ്ങളെ വിട്ട് പൊയ്ക്കളയുമോ...
ബാബ
💬 Comments
View all comments