Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
ചായയും കുടിച്ച് വണ്ടിയെടുത്ത് ബീച്ച്ലേക്ക് വിട്ടു
ബീച്ചിലേ സ്റ്റെപ്പിൽ ചെന്നിരുന്നൽപസമയം അവിടെയുള്ള കച്ചവടകാരെയും കൂട്ടം കൂടിയും തനിച്ചും നടക്കുന്ന ആളുകളെയും കമിതാക്കളെയും നോക്കിയിരിക്കെ ഫോൺ ബെല്ലടിഞ്ഞു ഡിസ്‌പ്ലെയിൽ തെളിഞ്ഞുവന്ന അഫിയുടെ പേരുകണ്ടു ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു
ഇക്കാ...
പറയെടീ...
റൂം സേഫ് അല്ല അതാ ഞാനങ്ങനെ പറഞ്ഞത് കുഴപ്പമൊന്നുമില്ലല്ലോ...
നീ എന്റെ റാണിയല്ലേ പെണ്ണേ... നിന്റെ തീരുമാനം എന്റെ കൂടെ അല്ലേ...
ഐ ലവ് യൂ മുത്തേ... എവിടെയാ എന്റെ പൊന്ന്...
ഞാനിവിടെ ബീച്ചിലിരിക്കുകയാ...
ഒറ്റക്കോ...
മ്മ്...
ഞാനിറങ്ങി പെട്ടന്നു മാമിയെ അവിടേക്കൊണ്ടാക്കിയിട്ട് വിളിക്കാം...
നീ അതുകഴിഞ്ഞിങ്ങോട്ട് വാ...
എന്തേ...
ഒന്നൂല്ലെടീ നിനെഒന്നു കാണാനാ പൊന്നേ...
എന്താ മോനേ മാമിയെ വിളിച്ചുവരുത്തിയിട്ട് അതിനെ ഒറ്റക്കാക്കാനാണോ പരിപാടി...
നീ ഇങ്ങ് വാടീ... കുറച്ച് സമയം സംസാരിച്ചിട്ട് പോവാം...
പെട്ടന്ന് വന്നേക്കാം...
ഫോൺ വെച്ച് പഴയപോലെ ഇരിക്കെ ഒരു ചെറിയ കുട്ടി തോളിൽ തുണിബാഗും ധരിച്ചു പട്ടവുമായി അരികിൽ വന്നു
ചേട്ടാ... പട്ടം വേണോ...
ചിരിയോടെ അവനെ നോക്കി
വേണം... പക്ഷെ എനിക്കിതു പറത്താനറിയില്ല...
അറിയാനൊന്നുമില്ല ഇങ്ങനെ പിടിച്ചാൽ പട്ടം പൊങ്ങിനിൽക്കും പിന്നേ പൊങ്ങുന്നതനുസരിച്ചു നൂല് ലൂസാക്കികൊടുത്താൽ മതി...
ഒന്നിനെത്രയാ...
ഇതിന് മുപ്പത് രൂപ... ഇതിന് അൻപത്... ഇതിന് എൺപത്... ഇതിന് നൂറ്...
അവനെ ഒന്ന് നോക്കി
അതിച്ചിരെ കൂടുതലല്ലേ...
ചേട്ടനെത്ര തരും...
നീ എത്രക്കാ ഇത് വാങ്ങിക്കുന്നത്...
ഞാൻ ഉണ്ടാക്കുന്നതാ...
ശെരി ലാസ്റ്റ് എത്ര രൂപ വേണമിതിന്...
ഉണ്ടാക്കാൻ ചിലവല്ലാം കൂടെ ഇതിന് പത്തു രൂപ വരും പിന്നേ ഉണ്ടാക്കാനുള്ള സമയവും വിൽക്കാൻ നടക്കുന്ന സമയവും എല്ലാം ചേർത്ത് ഇരുപതു രൂപ ലാസ്റ്റ് കിട്ടണം...
ചിരിയോടെ അവനെ നോക്കി
നിന്റെ കൈയിൽ മൊത്തം എത്രയെണ്ണമുണ്ട്
കൈയിൽ നാല് വലിപ്പത്തിലും അഞ്ചെണ്ണം വീതമുണ്ട് ബാക്കി വീട്ടിലാ...
എത്രയെണ്ണം ഉണ്ടാവും...
കുറേ ഉണ്ട്...
ഇവിടെ പട്ടം വിൽക്കുന്ന വേറെ ആരുമില്ലേ...
അതികം ആളും ബലൂൺ ആണ് വാങ്ങി പറപ്പിക്കുന്നതാ അതുകൊണ്ടാ പട്ടം വിൽക്കാൻ ആരുമില്ലാത്തത്... ഞാൻ തന്നെ വേറെ പണിയൊന്നുമില്ലാത്തപ്പോഴാ ഇവിടെ വരുന്നത്... ദിവസവും ആകെ അഞ്ചോ പത്തോ ആണ് വിറ്റുപോവുള്ളൂ...
💬 Comments
View all comments