Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
പട്ടങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു അവസാനമായി ബാക്കിവന്ന പട്ടങ്ങൾ രണ്ടും തല്ലു പിടിച്ച് ഒരു പട്ടം പറന്നു പോയ പിറകെ ആളുകൾ കൈയടിച്ചയാളെ പോസാഹിപ്പിച്ചു പട്ടം കയ്യിലുണ്ടായിരുന്ന ആൾ പട്ടം വലിച്ചെടുത്തു അതിന്റെ നൂലും പൊട്ടാറായി നിൽപ്പുണ്ട്
അയാൾ പട്ടമെന്റെ കൈയിൽ തന്നു
നൂറ് രൂപക്ക് വിറ്റ പട്ടമാണെന്ന് കണ്ട് എല്ലാവരുടെയും മുന്നിൽവെച്ചുതന്നെ അയാൾക്ക് ആയിരം രൂപ കൊടുത്തു ആളുകൾ വീണ്ടും കൈ അടിച്ചയാളെ പ്രോത്സാഹിപ്പിച്ചു ഞാനും കണ്ണനും തിരികെ നടക്കേ ആളുകൾക്കിടയിൽനിന്നും വെള്ളയും വെള്ളയും നീറ്റായി ധരിച്ച ഒരാളും കുടുംബവും ഞങ്ങൾക്കരികിലേക്ക് വന്നു
ഒന്ന് നിന്നെ...
ഞങ്ങൾ നിന്ന പിറകെ അവർ അരികിലേക്ക് വന്നു
നല്ല വർക്ക്... എനിക്ക് നിങ്ങളുടെ വർക്ക് ഇഷ്ടപ്പെട്ടു...
താങ്ക്സ്...
എന്റെ പേര് ലൂയിസ്...
ഞാൻ ഷെബിൻ അഹമദ്... ഇവൻ കണ്ണൻ...
എനിക്കൊരു സോപ്പ് കമ്പനി ഉണ്ട് നിങ്ങൾക്ക് അവിടെ സൈയിൽസിൽ ഒരു ജോബ് ഓഫർ തന്നാൽ സ്വീകരിക്കുമോ...
സൗമ്യനായി സംസാരിക്കുന്ന അയാളെ നോക്കി ചിരിച്ചു
സോറി ചേട്ടാ...
ഒക്കെ... തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടായാൽ അറിയിക്ക്... (പോക്കറ്റിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് എനിക്ക് നീട്ടി) ഇതാണെന്റെ നമ്പർ...
ശെരി ചേട്ടാ... ബട്ട് എനിക്കിപ്പോ ജോലി ഉണ്ട്...
ഞാൻ അതിനേക്കാൾ ബെറ്റർ ഓഫർ തരാം...
സോറി... ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉണ്ട്...
നിങ്ങളെ നമ്പർ തരാമോ... ഞാൻ രണ്ടുദിവസം കഴിഞ്ഞ് വിളിക്കാം... ആലോചിച്ചിട്ട് തീരുമാനം പറഞ്ഞാൽ മതി...
പേഴ്സിൽനിന്നും വിസിറ്റിങ് കാർഡ് എടുത്ത് അയാൾക്ക് കൊടുത്തു
ചേട്ടാ... ഞാനാ കമ്പനിയുടെ ഓണർമാരിൽ ഒരാൾ കൂടിയാണ്...
എന്റെ വേഷം കണ്ടാവണം അടിമുടി ഒന്ന് നോക്കി
സോറി... ഞാൻ ആളറിയാതെ...
എന്തിന്... നിങ്ങളതിന് മോശമായൊന്നും പറഞ്ഞില്ലല്ലോ... ജോലിക്ക് ആളെ നോക്കുന്നത് ഒരു തെറ്റൊന്നുമല്ല...
ആയാളും ചിരിയോടെ എന്നെ നോക്കി
എന്നാലും ഇത്രയും വലിയ കമ്പനിയിൽ ഇത്രയും വലിയ പോസ്റ്റിലിരിക്കുന്ന നിങ്ങളെ ഇങ്ങനൊരു സാഹചര്യത്തിൽ... അതും ഇങ്ങനെ ഒരു വേഷത്തിൽ പ്രതീക്ഷിച്ചില്ല...
ഒരു കോഫി ആയാലോ...
സാറ് ഫാമിലിയോടൊപ്പം വന്നതല്ലേ അവർക്കൊരു ഡിസ്റ്റർബ് ആവണ്ട...
ഹേയ്... അങ്ങനെ ഒന്നുമില്ല...
കണ്ണനെ നോക്കി
എങ്കിൽ ഇവർക്കൊപ്പം ഒരു കോഫി കുടിച്ച്
💬 Comments
View all comments