Chapter Title : വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]
വിളിച്ചു പറയുന്ന ലൗ ജിഹാദുമായി അതിന് യാതൊരുബന്ധവുമില്ല...
(പുച്ഛത്തോടെ)
ഒരു സൂറത്തായി ഒന്നിച്ച് പൂര്‍ണ്ണമായി അവതരിച്ച സൂറത്ത് ഏതാണ്?
ഇക്രഉ ബിസ്മി...
അതൊരു സൂറത്തിന്റെ പേരല്ല സൂറത്തുൽ അലഖിലെ ആദ്യത്തെ ആയത്താണ്... സൂറതുൽ മുദ്ദഥിര്‍ ആണ് ഒരുമിച്ചു പൂർണമായി അവതരിച്ച സൂറത്ത്...
ഖുർആനിൽ ഏറ്റവും അവസാനമായി അവതരിച്ച ആയത്ത് ഏതാണ്?
കുൽ ഔതുബി റബ്ബിനാസിലെ മിനൽ ജിന്നതി വന്നാസ്...
അവസാന സൂറത്തിന്റെ പേര് കുൽ ഔതുബി റബ്ബിനാസ് എന്നല്ല സൂറത്തുനാസ് എന്നാണ്... അവസാനമായി അവതരിച്ച ആയത്
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ(വത്തകൂന യൗമൻ തുർജഊന ഫീഹി ഇലല്ലാഹി സുമ്മ തൂവഫി കുല്ലു നാഫ്‍സിൻ മാ കസബത് വഹും ലാ യുദ്ലമൂൻ)...അതായത്...
"നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ് അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല"... എന്നാണ് ഈ ആയതിന്റെ അർത്ഥം...
നബി ﷺ യുടെ ‘അഹമ്മദ്’ എന്ന നാമം പരാമർശിച്ച സൂറത്ത് ഏതാണ്?
അത്... പിന്നെ...
ക്ലൂ വേണോ... അറുപത്തി ഒന്നാമത്തെ സൂറത്താണ്...
യാസീൻ...
(പുച്ഛത്തോടെ അയാളെ നോക്കി) സൂറതു സ്വഫ്
ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ ﻓَﻠَﻤَّﺎ ﺟَﺎٓءَﻫُﻢ ﺑِﭑﻟْﺒَﻴِّﻨَٰﺖِ ﻗَﺎﻟُﻮا۟ ﻫَٰﺬَا ﺳِﺤْﺮٌ ﻣُّﺒِﻴﻦٌ
മര്‍യമിന്റെ മകന്‍
💬 Comments
View all comments