0%

Chapter Title : വഴി തെറ്റിയ കാമുകൻ 4 [ചെകുത്താൻ]

ഗേറ്റിനടുത്ത് നിൽപ്പുണ്ട് അവർക്കൊപ്പം സംസാരിച്ചുകൊണ്ട് സൂക്കിലേക്ക് നടന്നു

ദിവ്യ : ലോൺഡ്രിയും സലൂണും ഒഴികെ എല്ലാം മലയാളികളുടെ കടയാണ് എല്ലാ

എൽ ഷേപ്പിലുള്ള സൂക്കിൽ സൂപ്പർ മാർക്കറ്റ്,ലോൻഡ്രി,കഫ്റ്റീരിയ, സലൂൺ, ടോയ് ഷോപ്പ്, ലൈബ്രറി, ഹാർഡ് വെയർ ഷോപ്പ്, വേജിറ്റബിൾ ഷോപ്പ്, എടിഎം, എന്നിവയുണ്ട് ഷോപ്പിന് മുന്നിലായി രണ്ട് സിമന്റ് ബെഞ്ചുകളും മൂന്ന് ചെറിയ വേസ്റ്റ് ബിനുകളും അല്പം മാറി വലിയ വെസ്റ്റ് ബിനും ഖത്തർ ചാരിറ്റി ബോക്സും ചുറ്റും ക്യാമറകളും സൂക്കിൽ നിറയെ വണ്ടികളും മുഴങ്ങി കേൾക്കുന്ന ഹോണടികളും വണ്ടികൾക്കരികിൽ ഓർഡറെടുക്കാൻ നിൽക്കുന്ന ഷോപ്പ് ജീവനക്കാരും ബെഞ്ചിലിരിക്കുന്നവരും പലയിടങ്ങളിലായി നിൽക്കുന്നവരുമായി കുറച്ചുപേരെയും കണ്ടു

അവർക്കൊപ്പം സൂപ്പർമാർക്കറ്റിൽ കയറി ഒരു ബോട്ടിൽ പാലും തൈരും നീളത്തിലുള്ള ബണും നാല് ചിപ്സ് പാക്കറ്റും വാങ്ങി

ക്യാഷിൽ ഇരിക്കുന്ന ആളെ നോക്കി

ദിവ്യ : ഇതാ പുതിയ ഡ്രൈവർ ഖഫീൽ പരിചയപെടുത്താൻ പറഞ്ഞു

അയാൾ ചിരിയോടെ നീട്ടിയ കൈയിൽ പിടിച്ച് കുലുക്കി

എപ്പോ എത്തി

ഇന്ന് വന്നേ ഉള്ളൂ

എന്താ പേര്

ഷെബി

എവിടെയാ നാട്ടിൽ

കോഴിക്കോട്

ഞാൻ കണൂരാണ്

മ്മ്...

തിരക്കുള്ള സമയമാണ്

ശെരി പിനെ കാണാം

പുറത്തേക്കിറങ്ങി ടീ ഷോപ്പിലേക്ക് കയറി

കൗണ്ടറിൽ നിൽക്കുന്ന തൊപ്പി വെച്ച ആൾ

ഏഴു വലിയ ഷവർമയല്ലേ മോളേ

ദിവ്യ : ഇന്ന് ഷവർമ വേണ്ടിക്കാ ഇവനിന്നു നാട്ടിൽ നിന്ന് വന്നതാ ബീഫും പത്തിരിയുമൊക്കെ കുറേ ഉണ്ട് അതോണ്ട് ഷവർമ വാങ്ങിയാൽ അത് ബാക്കിയായിപ്പോകും

അയാൾ എന്നെ നോക്കി

എന്താ പേര്

ഷെബി...

എവിടെയാ...

കോഴിക്കോട്

അയാൾ നാല് കപ്പുകളിൽ ഞങ്ങൾക്ക് ചായ

💬 Comments

View all comments